2070- ഓടെ ഏറ്റവും വലിയ ഡിജിറ്റല്‍ ശ്മശാനമായി ഫെയ്സ് ബുക്ക് മാറുമെന്ന് ഗവേഷകര്‍

2070- ഓടെ ഏറ്റവും വലിയ ഡിജിറ്റല്‍ ശ്മശാനമായി ഫെയ്സ് ബുക്ക് മാറുമെന്ന് ഗവേഷകര്‍. കാള്‍ ജെ ഓഹ്മാന്‍, ഡേവിഡ് വാട്സണ് എന്നിവരാണ് ഇതു സംബന്ധിച്ച ഗവേഷണം നടത്തിയത്.
ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാനിരക്കും മരണ നിരക്കും സംബന്ധിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഗവേഷകരുടെ പഠനം.
പഠനത്തില്‍ രണ്ട് സാധ്യതകളാണ് ഗവേഷകര്‍ മുന്നോട്ട് വെയ്ക്കുന്നത്. 2018ല്‍ ഫെയ്സ് ബുക്കില്‍ ആരും പുതിയ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാതിരിക്കുന്നതും, രണ്ടാമത്തേത് ആഗോള തലത്തില്‍ ഫെയ്സ് ബുക്ക് 13 ശതമാനം വളര്‍ച്ച തുടരുകയാണെങ്കില്‍ മാത്രമാണ് ഈ സാധ്യതയെന്നും ഗവഷകര്‍ മുന്നോട്ട് വെയ്ക്കുന്നു.
2018 ല്‍ ആരും തന്നെ ഫെയ്സ്ബുക്കില്‍ അംഗത്വമെടുത്തിട്ടില്ല എങ്കില്‍ 2100 ന് മുമ്പ് 140 കോടി ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ മരണപ്പെടുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. മാത്രവുമല്ല, 2070 ഓടെ സോഷ്യയല്‍ മീഡിയയില്‍ ജീവിച്ചിരിക്കുന്നവരേക്കാല് മരിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുമെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.
രണ്ടാമത്തെ സാധ്യത മുന്‍ നിര്‍ത്തിയുള്ള വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ഉപയോക്താക്കളുടെ എണ്ണം 490 കോടിയായി വര്‍ദ്ധിക്കും. എന്നാല്‍ ഭാവിയില്‍ ആഗോളതലത്തിലുള്ള ഡിജിറ്റല്‍ സംസ്കാരം മാറുന്നതിനനുസരിച്ച് ഇതില്‍ മാറ്റമുണ്ടാകുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല മരണപ്പെടുന്ന ആളുകളുടെ ഡേറ്റകള്‍, അതിന്റെ ഭാവിയിലെ അവകാശികള്‍, ഇത് ചരിത്രകാരന്മാര്ക്കോ ഗവേഷകര്‍ക്കോ ഉപകാരപ്രദമാകുന്നതരത്തിലുള്ള കൈമാറ്റ രീതി ഇവയെല്ലാം ഭാവിയിലെ ചോദ്യങ്ങളാകുന്നുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ മരണപ്പെടുന്നവരുടെ ഡേറ്റ സൂക്ഷിച്ചു വെയ്ക്കാന്‍ ലഗസി കോണ്ടാക്റ്റ് ഫെയ്സ്ബുക്ക് അനുവദിക്കുന്നുണ്ട്. മാത്രവുമല്ല, മരണപ്പെടുന്നവരുടെ പ്രൊഫൈല്‍ ഓരോ മാസവും 3 കോടിയോളം ആളുകള്‍ സന്ദര്‍ശിക്കുന്നുണ്ടെന്ന് ഫെയ്സ്ബുക്ക് പറയുന്നു.
പഠന റിപ്പോര്‍ട്ടിന്റെ സഹ പ്രവര്‍ത്തകനായ ഡേവിഡ് വാട്സണിന്റെ അഭിപ്രായത്തില്‍ മരണപ്പെടുന്നവരുടെ ഡേറ്റ സൂക്ഷിക്കണമെന്നും നിലവില്‍ ഇത്രയും വലിയൊരു ഡേറ്റ ശേഖരണം മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തതുകൊണ്ടു തന്നെ അവ നിയന്ത്രണ വിധേയമാക്കിവെയ്ക്കെരുതെന്നും അഭിപ്രായപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here