സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു; പേഴ്‌സണാലിറ്റി ക്വിസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കുമെന്ന് ഫേസ്ബുക്ക്

ഏറെ വിവാങ്ങള്‍ക്കൊടുവില്‍ പേഴ്‌സണാലിറ്റി ക്വിസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്നതായി ഫേസ്ബുക്ക് അറിയിച്ചു. ഇത്തരം ആപ്ലിക്കേഷനുകൾ എടുത്ത് മാറ്റി ഫേസ്ബുക്ക് പ്ലാറ്റ്‌ഫോം അപ്‌ഡേറ്റ് ചെയ്യുകയാണെന്ന് കമ്പനി വക്താവ് അറിയിച്ചു. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടാതെ ആയിരിക്കും തങ്ങളുടെ പുതിയ അപ്‌ഡേഷനെന്നും ഫേസ്ബുക് വക്താവ് അറിയിച്ചു.
നേരത്തെ കേംബ്രിഡ്ജ് അനലിറ്റിക്ക കമ്പനി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയത് ഇത്തരം ക്വിസ് ആപ്ലിക്കേഷനുകൾ വഴിയായിരുന്നു. അപ്പോൾ മുതൽ ഈ ആപ്പുകൾ നിരോധിക്കണമെന്ന ആവശ്യമുയർന്നിരുന്നുവെങ്കിലും ഫേസ്ബുക്ക് ചെവിക്കൊണ്ടിരുന്നില്ല. എട്ട് കോടി എഴുപത് ലക്ഷത്തിലധികം പേരുടെ സ്വകാര്യ വിവരങ്ങളാണ് ഫേസ്ബുക്കില്‍ നിന്നും കേംബ്രിഡ്ജ് അനലറ്റിക്ക ചോര്‍ത്തിയത്.
വിവരങ്ങള്‍ ചോര്‍ത്തിയ വാര്‍ത്ത പുറത്തായതോടെ സെലിബ്രിറ്റികളും രാഷ്ട്രീയപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി ഉപഭോക്താക്കള്‍ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തിരുന്നു. അതിനിടെ വാട്‌സ്ആപ്പ് സഹസ്ഥാപകനായിരന്ന ബ്രയാന്‍ഡ ആക്ടന്‍ അടക്കമുള്ളവര്‍ ഡിലീറ്റ് ഫേസ്ബുക്ക് കാംപെയ്‌നുമായി വന്നത് ഫേസ്ബുക്കിന് തിരിച്ചടിയായിട്ടുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here