Advertisement

കള്ളന്‍മാരുടെയെല്ലാം പേര് മോദിയെന്നാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് പാറ്റ്‌ന കോടതിയുടെ സമന്‍സ്

April 27, 2019
0 minutes Read

കള്ളന്‍മാരുടെയെല്ലാം പേര് മോദിയെന്നാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ബീഹാറിലെ പാറ്റ്‌ന കോടതി രാഹുല്‍ ഗാന്ധിക്ക് സമന്‍സ് അയച്ചു. ബീഹാര്‍ ഉപമുഖ്യ മന്ത്രി സുശീല്‍ കുമാര്‍ മോദി ഫയല്‍ ചെയ്ത അപകീര്‍ത്തി കേസിലാണ് കോടതിയുടെ നടപടി.

മെയ് ഇരുപതിനകം ഹാജരാകാന്‍ രാഹുല്‍ ഗാന്ധിയോട് കോടതി ആവശ്യപെട്ടു. കര്‍ണാടകയിലെ കോളാറില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. നരേന്ദ്ര മോദി ശിവലിംഗത്തിനു മുകളിലിരിക്കുന്ന തേളാണെന്ന പരാമര്‍ശത്തില്‍ തിരവന്തപുരം ലോക്‌സഭ മണ്ഡലം കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ശശി തരുരിനെതിരെ ഡല്‍ഹി കോടതിയും നോട്ടിസ് നല്‍കി. തരൂര്‍ ജൂണ്‍ 7 നു മുമ്പ് കോടതി മുമ്പാകെ ഹാജരാകണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top