ഭീകരർക്കും സഹായികൾക്കുമായി വ്യാപക തിരച്ചിൽ; ജമ്മുകശ്മീരിൽ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ റെയ്ഡ്

ജമ്മു കശ്മീരിൽ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ഭീകര വിരുദ്ധ പരിശോധന. കുൽഗാം അടക്കമുള്ള മേഖലകളിലാണ് പരിശോധന.സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് റെയ്ഡ് നടത്തുന്നത്. ഭീകര വാദികളെ കണ്ടെത്താനും അവർക്ക് സഹായം നൽകുന്നവരെ പിടികൂടാനുമാണ് റെയ്ഡ്.
അതേസമയം വെടിനിർത്തൽ ധാരണ നിലവിൽ വന്നതോടെ അതിർത്തികൾ പൊതുവെ ശാന്തമാണ്. ജമ്മുകശ്മീരിലും രാജസ്ഥാനിലും പഞ്ചാബിലും അതീവ ജാഗ്രത തുടരുകയാണ്. പാക് പ്രകോപനം തുടർന്നാൽ ആവശ്യമെങ്കിൽ തിരിച്ചടി നൽകാൻ സേനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ് കേന്ദ്രസർക്കാർ.
ഇരു രാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥർ തമ്മിൽ നേരത്തെ ഉണ്ടാക്കിയ കരാർ ലംഘിച്ചതിന് പാകിസ്താനെ ഇന്ത്യ വിമർശിച്ചു. അതിർത്തിയിൽ വെടിവയ്പ്പും സൈനിക നടപടികളും നിർത്തുന്നതിനെക്കുറിച്ചായിരുന്നു ധാരണ, എന്നാൽ മണിക്കൂറുകൾക്കുള്ളിൽ പാകിസ്താൻ അത് ലംഘിച്ചുവെന്ന് ഇന്ത്യ പറഞ്ഞു.
അതിനിടെ വെടിനിർത്തൽ ധാരണ നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് പാക് വിദേശകാര്യ വക്താവ് പ്രതികരിച്ചു. അതിർത്തിയിലെ പാക് പ്രകോപനത്തിന് ശക്തമായി തിരിച്ചടിക്കാൻ ഇന്ത്യ നിർദേശം നൽകിയതിന് പിന്നാലെയാണ് പ്രതികരണം.
Story Highlights : State Investigation Agency in Jammu & Kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here