പ്രചാരണ തിരക്കുകള്‍ക്കിടയില്‍ സഹോദരി പ്രിയങ്ക ഗാന്ധിയെ കണ്ടുമുട്ടിയ സന്തോഷം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

പ്രചാരണ തിരക്കുകള്‍ക്കിടയില്‍ സഹോദരി പ്രിയങ്ക ഗാന്ധിയെ കണ്ടുമുട്ടിയ സന്തോഷം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
യുപിയിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാന്‍ എത്തിയ ഇരുവരും കാന്‍പൂര്‍
എയര്‍പോര്‍ട്ടില്‍ വെച്ചാണ് കണ്ടുമുട്ടിയത്. കൂടിക്കാഴ്ചയില്‍ പ്രിയങ്കയെ ഏറെ രസകരമായി കളിയാക്കുകയും ചെയ്യുന്നുണ്ട് രാഹുല്‍. പ്രിയങ്കയെ കണ്ടതോടെ രാഹുല്‍ അവര്‍ക്കരികിലേക്ക് എത്തി ചേര്‍ത്തു പിടിച്ചു. ഒരു നല്ല സഹോദരന്‍ എങ്ങനെയാണെന്ന് പറയാം എന്ന് പറഞ്ഞ് ക്യാമറയ്ക്ക് മുന്നിലേക്ക് പ്രിയങ്കെയെ ചേര്‍ത്തു പിടിച്ച് രാഹുല്‍ കൊണ്ടുവന്നു.
പ്രചാരണ തിരക്കുകളിലാണ് സഹോദരനും സഹോദരിയും. പക്ഷേ ഒരുമിച്ചല്ല എന്നു മാത്രം. സഹോദരന്‍ രാഹുലിനായി യുപിയില്‍ പ്രചാരണം കൊഴുപ്പിക്കുകയാണ് കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കാണ്‍പൂര്‍ എയര്‍പോര്‍ട്ടില്‍ വച്ച് പ്രിയങ്കയെ കണ്ടുമുട്ടിയതില്‍ സന്തോഷമുണ്ടെന്നും യുപിയിലെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോകുകയാണെന്നും കുറിച്ചുകൊണ്ടാണ് രാഹുല്‍ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
വീഡിയോ എടുത്തും കാര്യം പറഞ്ഞും പൈലറ്റുമാര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്തതിനുശേഷം വ്യത്യസ്ഥ യോഗങ്ങളില്‍ പങ്കെടുക്കാനായി ഇരുവരും അവരവരുടെ ഹെലികോപ്റ്ററുകളില്‍ യാത്ര തിരിച്ചു. വീണ്ടും പ്രചാരണ ചൂടിലേക്ക്…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here