ആർബിഐ പുതിയ 20 രൂപ നോട്ടുകൾ പുറത്തിറക്കുന്നു

പുതിയ ഇരുപത് രൂപ നോട്ടുകൾ പുറത്തിറക്കാനൊരുങ്ങി ആർബിഐ. ‘ഗ്രീനിഷ് യെല്ലോ’ ആണ് നോട്ടിന്റെ നിറം. ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ കയ്യൊപ്പ് പതിഞ്ഞതാകും പുതിയ കറൻസി.
‘ഗ്രീനിഷ് യെല്ലോ ആണ് പുതിയ നോട്ടിന്റെ നിറം. നോട്ടിന്റെ ഇരുവശവും മറ്റ് ഡിസൈനുകളും, ജിയോമെട്രിക് പാറ്റേണുകളും ഉണ്ടാകും. നോട്ടിന്റെ പിൻഭാഗത്ത് എല്ലോറ ഗുഹയുടെ ചിത്രമാണുള്ളത്. ‘- ആർബിഐ പറയുന്നു.
വാട്ടർമാർക്കിന് സമീപം വെർട്ടിക്കൽ ബാൻഡിന് നടുക്കായി ഒരു പൂവിന്റേതിന് സമാനമായ ഡിസൈനും പ്രിന്റ് ചെയ്തിട്ടുണ്ട്. വെളിച്ചതിന് നേരെ പിടിച്ചാൽ മാത്രമേ ഇത് കാണാൻ സാധിക്കുകയുള്ളു. 63mm*129mm എന്നിങ്ങനെയാണ് പുതിയ നോട്ടിന്റെ അളവ്.
മുൻഭാഗത്ത്
*ദോവനഗിരി ഫോണ്ടിൽ 20 ന്നെ് എഴുതിയിരിക്കും. ഒപ്പം മഹാത്മാ ഗാന്ധിയുടെ ചിത്രവും
*ആർബിഐ, ഭാരത് (ഹിന്ദി ഭാഷയിൽ), 20 എന്നിവ ഉണ്ടാകും. ഒപ്പം ഭാരത്, ആർബിഐ എന്നെഴുതിയ സെക്യൂരിറ്റി ത്രെഡും ഉണ്ടാകും.
*ഗാരന്റി ക്ലോസ്, ഗവർണറുടെ ഒപ്പിനോടൊപ്പമുള്ള പ്രോമിസ് ക്ലോസ്, ആർബിഐ എംബ്ലം, അശോക പില്ലർ എന്നിവയുണ്ടാകും.
*മാഹാത്മാ ഗാന്ധിയുടെ ചിത്രം, ഇലക്ട്രോടൈപ്പ് (20) വാട്ടർമാർക്ക്, നമ്പർ പാനൽ (ചെറുതിൽ നിന്ന് തുടങ്ങി വലുതാകുന്ന തരത്തിൽ) എന്നിവയുമുണ്ടാകും.
പിൻവശത്ത്
*ഇടത് ഭാഗത്തായി നോട്ട് അച്ചടിച്ച് വർഷം രേഖപ്പെടുത്തിയിരിക്കും. സ്വച്ഛ് ഭാരത് ലോഗോയും സ്ലോഗനും ഉണ്ടാകും.
*ലാംഗ്വേജ് പാനലും എല്ലോറ ഗുഹയുടെ ചിത്രവും
*ദേവനഗിരിയിൽ എഴുതിയ 20 എന്ന അക്കം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here