Advertisement

സയിദ് ബിൻ വലീദ്; സഹലിന്റെ പാത പിന്തുടർന്ന് ഒരു കോഴിക്കോടുകാരൻ പയ്യൻ

April 27, 2019
5 minutes Read

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഈ സീസണിലെ കണ്ടുപിടുത്തമായ സഹൽ അബ്ദുൽ സമദിൻ്റെ പാത പിന്തുടർന്ന് മറ്റൊരു കോഴിക്കോടുകാരൻ പയ്യൻ. സയിദ് ബിൻ വലീദ് എന്ന 16കാരൻ പയ്യനാണ് സഹലിൻ്റെ പാത പിന്തുടർന്ന് ഇന്ത്യൻ ക്ലബുകളിലേക്ക് കടന്നു വരാനൊരുങ്ങുന്നത്.

സഹലിനെപ്പോലെ യുഎഇയിലെ വിവിധ ഫുട്ബോൾ അക്കാദമികളിൽ കളിച്ചു തെളിഞ്ഞ സയിദ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ സ്കൂളിലും മാഞ്ചസ്റ്റർ സിറ്റി സ്കൂൾ ഓഫ് ഫുട്ബോളിലും കളിച്ചിട്ടുണ്ട്. അതിലുപരി സഹലിനൊപ്പം കളിച്ചിട്ടുള്ള സയിദ് ബിൻ വലീദ് സഹലിനെപ്പോലെ ഇന്ത്യൻ ക്ലബുകളിൽ ഉടൻ അരങ്ങേറുമെന്നാണ് അറിയാൻ കഴിയുന്നത്.

അബുദാബി ഇന്ത്യൻ സ്കൂളിലെ ഏറ്റവും മികച്ച താരം സയിദാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. യുഎഇയിൽ സ്പാനിഷ് ലീഗ് ലാലിഗയുടെ സഹകരണത്തോടെ നടത്തുന്ന ഡുലാലിഗ എന്ന സ്കൂൾ ചാമ്പ്യൻഷിപ്പിലെ പ്രകടനങ്ങൾ സയിദിനെ സ്പെയിനിലെത്തിച്ചു. സെവിയ്യ, ഗ്രനാഡ, റിയൽ ബെറ്റിസ്, മലാഗ തുടങ്ങിയ സ്പാനിഷ് ക്ലബുകളുടെ യൂത്ത് ടീമുകൾക്കെതിരെ ബൂട്ടണിഞ്ഞ സെയിദിന് അവിടെ ഉയർന്ന പരിശീലവും ലഭിച്ചു.

കഴിഞ്ഞ അണ്ടർ 17 ലോകകപ്പ് ക്യാമ്പിലേക്ക് സയിദ് തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും ഫുട്ബോൾ ഫെഡറേഷൻ്റെ കുറഞ്ഞ പ്രായപരിധിയെക്കാൾ 120 ദിവസം ഇളപ്പമായതിനാൽ അന്ന് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല.

കേരള ബ്ലാസ്റ്റേഴ്സ് , ജംഷഡ്പൂർ എഫ്സി, ഇന്ത്യൻ ആരോസ് തുടങ്ങിയ ക്ലബ്ബുകളിൽ സയിദ് ട്രയൽസിൽ പങ്കെടുത്തുത്തു കഴിഞ്ഞു. അടുത്ത സീസണിൽ ഏതെങ്കിലുമൊരു ക്ലബിൽ സയിദ് ബൂട്ട് കെട്ടുന്നതും വിദൂരമല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top