ചൊവ്വരയിൽ കൈപ്പത്തിക്ക് കുത്തിയപ്പോൾ താമര ചിഹ്നം തെളിഞ്ഞ ആരോപണം സ്ഥിരീകരിച്ച് ടീക്കാറാം മീണ

ചൊവ്വരയിൽ കൈപ്പത്തിക്ക് കുത്തിയപ്പോൾ താമര ചിഹ്നം തെളിഞ്ഞ ആരോപണം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടീക്കാറാം മീണ. ചൊവ്വരിയിൽ കൈപ്പത്തിക്ക് കുത്തിയപ്പോൾ തമാര ചിഹ്നത്തിന് പോയെന്നും അത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ടീക്കാറാം മീണ പറഞ്ഞു.
അതേ സാങ്കേതിക പ്രശ്‌നം മാത്രമാണെന്നും സാധാരണ ഇങ്ങനെ സംഭവിക്കാറുണ്ടെന്നും വോട്ടിംഗ് മെഷീൻ മാറ്റി സ്ഥാപിക്കാറാണ് പതിവെന്നും ചൊവ്വരയിലും മാറ്റി സ്ഥാപിച്ചുവെന്നും ടീക്കാറാം മീണ പറഞ്ഞു.
Read Also : കോവളത്ത് കൈപത്തിയിൽ വോട്ട് കുത്തിയാൽ പോകുന്നത് താമരയ്ക്ക്
എന്നാൽ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ കെ.വാസുകി നേരത്തെ ആരോപണം തള്ളിയിരുന്നു. ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞിരുന്നു. അടിസ്ഥാനരഹിതമായ വാർത്ത എന്നായിരുന്നു കളക്ടറുടെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here