ഗുർപ്രീതിനും ജെജെയ്ക്കും അർജുന പുരസ്കാര ശുപാർശ

ഇന്ത്യൻ ദേശീയ താരങ്ങളായ ഗുർപ്രീത് സിംഗ് സന്ധുവിനും ജെജെ ലാൽപെഖ്ലുവയ്ക്കും അർജുന പുരസ്കാരത്തിന് ശുപാർശ. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ്റെ നാഷനൽ ഗവേണിംഗ് ബോഡിയാണ് ഇരുവരെയും ശുപാർശ ചെയ്തത്. 2017ൽ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ക്യാപ്റ്റൻ ബെംബെം ദേവിക്കൊപ്പം ഇരുവരെയും ശുപാർശ ചെയ്തിരുന്നുവെങ്കിലും ബെംബെം ദേവിക്ക് മാത്രമാണ് അർജുന ലഭിച്ചത്.
ഇന്ത്യൻ ദേശീയ ടീമിൻ്റെ ഒന്നാം നമ്പർ ഗോളിയായ ഗുർപ്രീത് ഐഎസ്എൽ ചാമ്പ്യന്മാരായ ബെംഗളുരു എഫ്സിയുടെയും ഗോൾ വല കാക്കുകയാണ്. ഇന്ത്യൻ ടീമിൻ്റെ സുപ്രധാന ഫോർവേഡായ ജെജെ കഴിഞ്ഞ കൊല്ലത്തെ ഐഎസ്എൽ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സിയുടെ താരമാണ്. ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് ശേഷം ഇന്ത്യൻ ടീമിലെ എറ്റവും സീനിയറായ കളിക്കാരാണ് ഇരുവരും. ഛേത്രിക്ക് അർജുന അവാർഡും പദ്മ ശ്രീയും ലഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here