ഇന്ത്യയില്‍ വിറ്റഴിയുന്ന സ്മാര്‍ട്ട് ഫോണുകളില്‍ 66 ശതമാനവും ചൈനീസ് ബ്രാന്‍ഡുകള്‍

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ വിറ്റഴിയപ്പെടുന്ന വിപണിയാണ് ഇന്ത്യ. എന്നാല്‍ ഇതില്‍ തന്നെ ഏറ്റവും അധികം വിറ്റഴിയപ്പെടുന്ന ബ്രാന്‍ഡ് ചൈനയുടേതാണ്.
വിപണി ഇന്ത്യന്‍ വിപണി കീഴടക്കാന്‍ സാംസങ് ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ മത്സരിക്കുന്നിടത്താണ് ചൈനീസ് ബ്രാന്‍ഡുകളുടെ ഈ അായാസ മുന്നേറ്റം. ഏപ്രില്‍ 26ന് കൗണ്ടര്‍പോയിന്റ് റിസേര്‍ച്ചാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഷവോമിയാണ്. ഷവോമിക്ക് തൊട്ടുപിറകിലാണ് സാംസങ്. കഴിഞ്ഞ വര്‍ഷത്തോടെയാണ് സാംസങ്ങിനെ പിറകിലാക്കി ഷവോമി ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here