Advertisement

കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ വ്യാജ ബാങ്ക് രേഖകളുടെ പകർപ്പ് 24ന്

April 28, 2019
1 minute Read

കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ വ്യാജ ബാങ്ക് രേഖകളുടെ പകർപ്പ് 24ന്. രേഖകളിൽ മറ്റ് 8 മെത്രാന്മാരുടെയും പേരുകളുണ്ട്. ഐസിസിഐ ബാങ്കിൽ കർദ്ദിനാളിന് അക്കൗണ്ടെന്ന് വ്യാജ രേഖ. ഇടപാടുകൾ നടത്തിയതിന്റെ പകർപ്പും രേഖകകളോടൊപ്പമുണ്ട്. ലുലു മാരിയറ്റ് ഹോട്ടലിൽ കർദ്ദിനാളും മറ്റ് 8 മെത്രാൻമാരും അടക്കം 16 പേർ യോഗം ചേർന്നുവെന്നും വ്യാജ രേഖയുണ്ട്.

Read Also : സീറോ മലബാർ വ്യാജരേഖ വിവാദം; കർദിനാൾ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുത്തു

അതേസമയം, സീറോ മലബാർ സഭയിലെ വ്യാജരേഖ വിവാദത്തിൽ അന്വേഷണ സംഘം കർദിനാളിന്റെ മൊഴിയെടുത്തു. കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖകൾ ഉണ്ടാക്കിയെന്നായെന്ന പരാതിയിലാണ് മൊഴിയെടുത്തത്. കേസിലെ പരാതിക്കാരൻ ഫാ.ജോബി മാപ്രക്കാവിലിന്റെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തി. ബാങ്ക് രേഖകൾ രേഖകൾ വ്യാജമായി നിർമിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

നേരത്തെ സീറോ മലബാർ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഉൾപ്പടെയുള്ളവരെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top