ഫാനി ചുഴലിക്കാറ്റ് ഗതിമാറുന്നു; കേരളത്തിൽ ഇന്ന് മുതൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്ത് രൂപംകൊണ്ട ഫാനി ചുഴലിക്കാറ്റ് നിലവിൽ തമിഴ്നാട്-ആന്ധ്ര തീരത്ത് നിന്ന് വടക്ക് കിഴക്ക് ദിശയിൽ അകന്ന് പോവുന്നതായി കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം .
മണിക്കൂറിൽ 170 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ ആന്ധ്രാ തമിഴ്നാട് തീരങ്ങളിൽ നേരത്തെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. കേരളത്തിൽ ഇന്ന് മുതൽ ചൊവ്വാഴ്ച്ചവരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Read Also : കേരളത്തിലെ 8 ജില്ലകളിൽ തിങ്കളും ചൊവ്വയും യെല്ലോ അലർട്ട്
ണിക്കൂറിൽ 9 കിമീ വേഗതയിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് ഇന്ത്യൻ സമയം വൈകീട്ട് 5.30 നോട് കൂടി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ 5.9 N അക്ഷാംശത്തിലും 88.5 E രേഖാംശത്തിലും എത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്ന് 1200 കിമീയും ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്തിൽ നിന്ന് 1390 കിമീ ദൂരത്തിലുമാണ് നിലവിൽ ഫാനി എത്തിയിരിക്കുന്നത്.
അടുത്ത 12 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായും (severe cyclonic storm) തുടർന്നുള്ള 24 മണിക്കൂറിൽ അതിതീവ്ര ചുഴലിക്കാറ്റായും (very severe cyclonic storm) മാറുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഏപ്രിൽ 30 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ‘ഫാനി’ അതിന് ശേഷം വടക്ക് കിഴക്ക് ദിശയിൽ മാറി സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
കേരളം ഫാനി ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ ഇല്ല. എന്നാൽ ചില ജില്ലകളിൽ ശക്തമായ കാറ്റും മഴയും ഉണ്ടായേക്കാം എന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here