ബെഗുസരായിലേത് ശക്തമായ ത്രികോണ മത്സരം; ലെനിൻഗ്രാഡ് എന്നറിയപെട്ടിരുന്ന ബെഗുസരായിലെ പഴയ പ്രതാപം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിൽ കയന്ന കുമാർ

സിപിഐ സ്ഥാനാർത്ഥിയും ജെഎൻയു മുൻ വിദ്യാർത്ഥി നേതാവുമായ കനയ്യ കുമാർ മത്സരിക്കുന്ന ബെഗുസാരായിലെ ജനവിധിയും നാലാംഘട്ട ലോക്‌സഭ തിരഞ്ഞെടുപ്പിനോടൊപ്പമാണ്. കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗും, ആർജെഡി നേതാവ് തൻവീർ ഹസനുമാണ് കനയ്യ കുമാറിൻ എതിരാളികൾ. ഒരു കാലത്ത് ലെനിൻഗ്രാഡ് എന്ന് അറിയപെട്ടിരുന്ന ബെഗുസരായിലെ പഴയ പ്രതാപം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കനയ കുമാർ.

2014 ലോക്‌സഭ തിരഞ്ഞെടുപ്പ് സിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച രാജേന്ദ്ര പ്രസാദ് സിംഗ് മണ്ഡലത്തിൽ 18 ശതമാനം വോട്ട് നേടിയിരുന്നു. ഏതാണ്ട് രണ്ട് ലക്ഷത്തിനടുത്ത് വോട്ടും നേടാനായി. അവിഭക്ത ബീഹാർ നിയമസഭയിൽ ഒരു കാലത്ത് 40 ലേറെ എംഎൽഎമാർ ബെഗുസാരായിൽ ഇടത് പാർട്ടികൾക്കുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കനയയെ കുമാറിനെ മുൻ നിർത്തി പഴയ പ്രതാപം തിരച്ച് പിടിക്കുകയാണ് ഇടത് പക്ഷം ലക്ഷ്യമിടുന്നത്.

ബെഗുസാരായിയുടെ മകൻ എന്ന വിളി പേരും കനയ്യയെ തുണച്ചേക്കാം. സിപിഎം ജെനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ദളിത് പ്രക്ഷോഭ നായകൻ ജിഗ്‌നേഷ് മേവാനി, സിനിമാ താരം പ്രകാശ് രാജ്, തുടങ്ങിയ പ്രമുഖരും കനയ്യക്കായി തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയിരുന്നു. എന്നാൽ ഇത്തവണയും കാര്യങ്ങൾ കടുപ്പമാണ്. ശക്തമായ ത്രികോണ മത്സരമായിരിക്കും ബെഗുസരായിലേത്. ബിജെപി സ്ഥാനാർത്ഥി ഗിരിരാജ് സിംഗും, ആർജെഡി സ്ഥാനാർത്ഥി തൻവീർ ഹസനും ശക്തരായ എതിരാളികളാണ്. ആർജെഡിയുടേയും സിപിഐ യുടെയും ശക്തികേന്ദ്രങ്ങൾ സമാനമായതിനാൽ തന്നെ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാനും , അത് ബിജെപിക്ക് നേട്ടമാകാനും ഇടയായേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top