ഗോസിപ്പ് നിരോധിച്ച് ഒരു പട്ടണം; കിംവദന്തി പരത്തിയാൽ പിഴ

ഗോസിപ്പ് നിരോധിച്ച് ഫിലിപ്പിൻസിലെ ഒരു പട്ടണം. ഫിലിപ്പിൻസ് തലസ്ഥാനം മനിലയുടെ വടക്കൻ നഗരമായ ബിനലോണനിലാണ് ഗോസിപ്പ് നിരോധിച്ചത്. ഗോസിപ്പ് പരത്തുന്നവർ 10 ഡോളർ പിഴയൊടുക്കണം എന്ന് മാത്രമല്ല, പട്ടണത്തിലെ ചപ്പുചവറുകൾ വൃത്തിയാക്കുകയും വേണം.
ടൗൺ മേയർ റാമൺ ഗുയ്കോയുടെ പദ്ധതിയാണിത്. ഗോസിപ്പ് വെറും സമയം നഷ്ടപ്പെടുത്തലാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത് നിരോധിച്ചത്. ഗോസിപ്പ് നിരോധനം നഗരത്തിലെ ജീവിത നിലവാരം ഉയർത്തുമെന്ന് അദ്ദേഹം പറയുന്നു. വേനൽക്കാലത്ത് കടുത്ത ചൂടിൽ നിന്ന് രക്ഷപ്പെടാൻ മരച്ചുവട്ടിലിരുന്ന് സംസാരിക്കുമ്പോഴാണ് കിംവദന്തികൾ കൂടുതൽ പരക്കപ്പെടുന്നതെന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം.
ലോക്കൽ കൗൺസിൽ ലീഡർ ജോവ്ലിൻ മനോയിസാണ് ഗോസിപ്പ് കേസുകൾ അന്വേഷിക്കുക. ആദ്യമായി കുറ്റം ചെയ്തവരുണ്ടെങ്കിലും അത് ആവർത്തിച്ചവർ ആരുമില്ലെന്നാണ് അവരുടെ വെളിപ്പെടുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here