വെയില് കൊള്ളാൻ വയ്യ; പ്രതിമയെ പ്രചാരണത്തിനിറക്കി മമതയുടെ അനന്തിരവൻ

കത്തുന്ന വെയിലിൽ പ്രചാരണത്തിനിറങ്ങാൻ മടിച്ച് തൻ്റെ മെഴുകു പ്രതിമയെ രംഗത്തിറക്കി ബംഗാൾ തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തിരവനുമായ അഭിഷേക് ബാനര്‍ജി. തുറന്ന ജീപ്പിലുള്ള പ്രതിമയുടെ പ്രചാരണ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്.
പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ സ്ഥാനാർത്ഥിയാണ് അഭിഷേക്. പ്രവർത്തകർക്കൊപ്പം കൈകൂപ്പി കഴുത്തിൽ മാല അണിഞ്ഞ് പ്രചാരണം നടത്തുന്ന അഭിഷേകിൻ്റെ പ്രതിമാ പദ്ധതി ശ്രദ്ധ നേടുന്നുണ്ട്. വളരെ ബുദ്ധിപരമായ ഒരു തന്ത്രമാണിതെന്നും ഇത് പുതുമയുള്ള പ്രചരണമാണെന്നുമാണ് ട്വിറ്റററ്റി പറയുന്നത്. ഒപ്പം തന്നെ വെയിലിലേല്‍ക്കാതെ പ്രചാരണം നടത്തുന്ന അഭിഷേകിനെതിരെ പരിഹാസങ്ങളും ഉയരുന്നുണ്ട്.
To avoid scorching heat, TMC Diamond Harbour Candidate & Mamata’s Nephew Abhishek Banerjee found an innovative solution
– Using his own statute for Campaigning ?? pic.twitter.com/ZaRAG55gcZ— ? Rishi Bagree ?? (@rishibagree) April 26, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here