Advertisement

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തും കള്ളവോട്ട്; ഉദുമയിൽ ലീഗിന്റെ നേതൃത്വത്തിൽ ബൂത്ത് പിടിക്കാൻ ശ്രമം

April 29, 2019
1 minute Read

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളുമായി യുഡിഎഫ് രംഗത്തെത്തി. ധർമ്മടത്തെ 52-ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. സിപിഐ പ്രാദേശിക നേതാവിന്റെ വിദേശത്തുള്ള മകന്റെ വോട്ട് സിപിഎം പ്രവർത്തകൻ കള്ളവോട്ടായി ചെയ്തുവെന്നാണ് ആരോപണം. ഇത് തിരിച്ചറിഞ്ഞ യുഡിഎഫ് ബൂത്ത് ഏജന്റുമാർ പ്രതിഷേധിച്ചെങ്കിലും പ്രിസൈഡിങ് ഓഫീസർ കള്ളവോട്ടിന് അനുമതി നൽകിയെന്നുമാണ് കോൺഗ്രസിന്റെ ആരോപണം.

Read Also; കാസർഗോഡ് മണ്ഡലത്തിൽ കള്ളവോട്ട് നടന്നുവെന്ന് സാക്ഷ്യപ്പെടുത്തൽ; തന്റെ വോട്ട് മറ്റാരോ ചെയ്തുവെന്ന് യുവതി

മുഹമ്മദ് ഷാഫി എന്നയാളുടെ വോട്ടും ഇതേ സിപിഎം പ്രവർത്തകൻ ചെയ്തതായും ആരോപണമുണ്ട്. അതേ സമയം കാസർകോട് ഉദുമയിൽ മുസ്ലീം ലീഗ് നേതാവിന്റെ നേതൃത്വത്തിൽ ബൂത്ത് പിടിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസറെയടക്കം ഭീഷണിപ്പെടുത്തിയാണ് ലീഗ് നേതാവിന്റെ നേതൃത്വത്തിൽ നാട്ടിലില്ലാത്തവരുടെ വോട്ടുകൾ രേഖപ്പെടുത്തിയത്. മുസ്ലീം ലീഗ് നേതാവ് സിദ്ദിഖ് പ്രിസൈഡിങ് ഓഫീസറോട് കയർത്തു സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top