Advertisement

ഫോനി ശക്തി പ്രാപിക്കുന്നു; അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

April 29, 2019
0 minutes Read

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തിലും കനത്ത ജാഗ്രത നിര്‍ദ്ദേശം. മണിക്കൂറില്‍ 145 കിലോമീറ്ററായിരിക്കും ഫോനിയുടെ വേഗം.

തമിഴ്‌നാട്, ആന്ധ്ര തീരത്ത് അടുക്കാതെ വടക്കു കിഴക്കന്‍ ദിശയിലാണ് ഫോനി നീങ്ങുന്നത്. തമിഴ്‌നാട് തീരത്തിന്റെ 300 കിലോമീറ്റര്‍ വരെ അകലെ ചുഴലി എത്തുമെന്നും ഇതിന്റെ ഫലമായി വടക്കന്‍ തമിഴ്‌നാട്ടില്‍ ഇന്നു മുതല്‍ വ്യാഴാഴ്ച്ച വരെ മിതമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തീരങ്ങളെ നേരിട്ട് ബാധിക്കില്ലെങ്കിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വിനോദ സഞ്ചാര കേന്ദ്രമായ ഗവിയിലേക്ക് അടുത്ത മൂന്ന് ദിവസത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇനിയുള്ള മൂന്നു ദിവസത്തേക്ക് ഗവിയിലേക്ക സന്ദര്‍ശകരൈ കടത്തി വിടില്ല.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top