Advertisement

ഫോര്‍ഡ് എസ്‌കോട്ടിന്റെ സ്‌കെയില്‍ മോഡല്‍ നിര്‍മ്മിക്കാനായി ചിലവാക്കിയത് ഏഴ് കോടി രൂപ

April 29, 2019
Google News 1 minute Read

ഫോര്‍ഡ് എസ്‌കോട്ട് എന്ന കാറിന്റെ സ്‌കെയില്‍ മോഡല്‍ നിര്‍മിക്കാനായി ചെലവാക്കിയത് ഏഴ് കോടി രൂപ. സ്‌കെയില്‍ മോഡലിന് ഇത്ര രൂപയോ എന്നു ചോദിക്കാന്‍ വരട്ടെ …

കാര്‍ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ളതും മികച്ചതുമായ രത്നങ്ങളും സ്വര്‍ണവും വെള്ളിയുമാണ്. 25 വര്‍ഷം നീളുന്ന അധ്വാനത്തിലൂടെയാണ് റസ്സല്‍ ഈ സ്‌കെയില്‍ മോഡല്‍ എസ്‌കോട്ടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

പിന്നെയും ചോദ്യമുണ്ട് എന്തിനാണ് 25 വര്‍ഷം എന്നത്… അതിനും റസ്സല്‍ ലോഡിന്റെ പക്കല്‍ വ്യക്തമായ ഉത്തരമുണ്ട്. ലോകത്തിലെ ഏറ്റവും നല്ല വസ്തുക്കള്‍ക്കായുള്ള കാത്തിരിപ്പാണ് 25 വര്‍ഷത്തിലേക്ക് നിര്‍മ്മാണം കൊണ്ടെത്തിക്കാന്‍ കാരണം.

സ്വന്തമായി 55 ഫോര്‍ഡ് എസ്‌കോട്ടുള്ള റസ്സലിന്റെ ഇഷ്ടവാഹനവും ഇതു തന്നെയാണ്.
എന്നാല്‍ സ്‌കെയില്‍ മോഡല്‍ നിര്‍മ്മാണത്തിനായി റസ്സല്‍ തെരഞ്ഞെടുത്തത് 1970-ല്‍ അറി വാറ്റ്നെന്‍ ഉപയോഗിച്ചിരുന്ന ഫോര്‍ഡ് എം2കെ എസ്‌കോര്‍ട്ടാണ്.

വെള്ളി ലോഹത്തിലാണ് കാറിന്റെ ബോഡി നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ബ്രേക്ക്, സ്പോയിലര്‍, ബോണറ്റ്, വീല്‍ എന്നിവ 18 കാരറ്റ് സ്വര്‍ണത്തിലും. ഗ്രില്ലിന്റെ നിര്‍മ്മാണം18 കാരറ്റ് വൈറ്റ് ഗോര്‍ഡിലാണ്. ഹെഡ്ലൈറ്റ്, ടെയ്ല്‍ലൈറ്റ് എന്നിവ രത്‌നത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

എന്നാല്‍ 7.0 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച മോഡല്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലേലം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് റസ്സല്‍ ലോഡ്. മെയ് 2നാണ് ലേലം നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here