Advertisement

കല്ലട ബസില്‍ മര്‍ദ്ദനത്തിനിരയായ യുവാക്കള്‍ക്ക് വീണ്ടും ഭീഷണി; ‘സേലത്തേക്ക് മടങ്ങിവന്നാല്‍ കൊന്ന് കളയും’

April 29, 2019
1 minute Read

കല്ലട ബസില്‍ മര്‍ദ്ദനത്തിനിരയായ യുവാക്കള്‍ക്ക് വീണ്ടും ഭീഷണി.സേലത്തേക്ക് മടങ്ങിവന്നാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ടിക്കറ്റ് ബുക്ക് ചെയ്ത നമ്പറിലേക്ക് 400 തവണ വിളിച്ചുവെന്നും മര്‍ദനത്തിനിരയായ സച്ചിനും അഷ്‌കറും പറഞ്ഞു. മര്‍ദ്ദിച്ചവരില്‍ കൂടുതല്‍ പേരും യുവാക്കളാണെന്നും വിലാസം നല്‍കാന്‍ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

Read more: കല്ലട ബസ് യാത്രക്കാരെ മർദ്ദിച്ച സംഭവം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു; സുരേഷിന് ക്ലീൻ ചിറ്റ്‌ നൽകിയിട്ടില്ലെന്ന് എസിപി

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ യാത്രക്കാരുമായി ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കല്ലട ബസ്സില്‍വെച്ച് മൂന്ന് യുവാക്കള്‍ ബസ്സുടമകളുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരകളാവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മറ്റു യാത്രക്കാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് കേസുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്യ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top