കെവിന്‍ വധക്കേസില്‍ സാക്ഷി വിസ്താരം ഇന്നും തുടരും

കെവിന്‍ വധക്കേസില്‍ സാക്ഷി വിസ്താരം ഇന്നും തുടരും. പ്രതികളെ പൊലീസ് പരിശോധിക്കുന്നത് കണ്ട വാഹന ഡ്രൈവര്‍ റെജി, കെവിന്റെ പിതാവ് ജോസഫ് എന്നിവരെയാണ് ഇന്ന് വിസ്തരിക്കുക.
Read more: കെവിന്‍ വധക്കേസ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും
കെവിനെ തട്ടിക്കൊണ്ടു പോയ പ്രതികള്‍ താമസിച്ച ഗാന്ധിനഗറിലെ ലോഡ്ജിന്റെ ഉടമ അനില്‍കുമാറിന്റെ വിസ്താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. പതിനാല് പ്രതികളെയും അനില്‍ കുമാര്‍ തിരിച്ചറിഞ്ഞു. മുഖ്യ സാക്ഷി അനീഷിന്റെ അയല്‍വാസി പി.സി ജോസഫിന്റെ വിസ്താരവും പൂര്‍ത്തിയായി. ഇരുപത്തിയാറാം സാക്ഷി ലിജോ, കെവിന്‍ കൊല്ലപ്പെട്ട വിവരം ഷാനു ചാക്കോ വിളിച്ച് അറിയിച്ചിരുന്നതായി കഴിഞ്ഞ ദിവസം മൊഴിനല്‍കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here