കള്ളവോട്ടിന് കളക്ടർ കൂട്ട് നിന്നുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

കാസർഗോഡ് പാർലമെന്റ് മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ കളക്ടർ കൂട്ട് നിന്നുവെന്ന ആരോപണവുമായി കാസർഗോഡ് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. കാസർഗോഡ് നൂറോളം ബൂത്തുകളിൽ കള്ളവോട്ട് നടന്നിട്ടുണ്ടെന്നും ഉണ്ണിത്താൻ ആരോപിച്ചു.
“ബൂത്തുകളിൽ യുഡിഎഫ് ഏജന്റുമാരെ ഇരുത്താൻ സിപിഎമ്മുകാർ സമ്മതിച്ചില്ല. ഇരുന്നവരെ അടിച്ചോടിച്ചു. ഇതെല്ലാം പ്രിസൈഡിംഗ് ഓഫീസറും പോലീസും മൂകസാക്ഷിയായി നോക്കി നിന്നു.”- ഉണ്ണിത്താൻ ആരോപിച്ചു.
സിപിഎം മുപ്പതുവർഷം കാസർഗോഡ് മണ്ഡലത്തിൽ ജയിച്ചുപോന്നത് കള്ളവോട്ട് കൊണ്ടാണെന്ന് ഇതോടെ വ്യക്തമായിരിക്കുന്നു. എന്നാൽ കള്ളവോട്ട് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ല. ഇത്തവണ വമ്പിച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കും. റീപോളിംഗ് ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന് അക്കാര്യം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here