വിരലിലെ മഷി നെയിൽ പോളീഷ് റിമൂവറിൽ മാഞ്ഞു; ആരോപണവുമായി കോൺഗ്രസ്സ് നേതാവ്

വോട്ടർമാരുടെ വിരലിൽ പുരട്ടുന്ന മഷി മാഞ്ഞുപോകില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റെന്ന് കോണ്ഗ്രസ് നേതാവ്. വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷി നെയിൽ പോളിഷ് റിമൂവർ ഉപയോഗിച്ച് മായ്ച്ചാണ് കോണ്ഗ്രസ് വക്താവ് സജ്ഞയ് ഝാ രംഗത്തെത്തിയത്. ഇതിന്റെ ചിത്രങ്ങൾ ഝാ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
രാവിലെ 9.52-ന് മുംബൈക്കാരോടു വോട്ട് ചെയ്യാൻ അഭ്യർഥിച്ചുകൊണ്ട് താൻ വോട്ട് ചെയ്ത ചിത്രം ട്വീറ്റ് ചെയ്ത ഝാ, അരമണിക്കൂറിനുശേഷം മഷി മായ്ച്ച വിരലിന്റെ ചിത്രവും ട്വീറ്റ് ചെയ്തു. നെയിൽ പോളിഷ് റിമൂവർ ഉപയോഗിച്ചാണ് മഷി മായ്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഇത് ആദ്യമായല്ല മഷി മാഞ്ഞുപോകുന്നെന്ന ആരോപണങ്ങൾ ഉയരുന്നത്. തെരഞ്ഞെടുപ്പ് ആരംഭിച്ച ഏപ്രിൽ 11-ന് തന്നെ മഷി മാഞ്ഞുപോകുന്നതായി ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകരടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനു വിവരം നൽകിയിരുന്നെങ്കിലും തുടർനടപടികളുണ്ടായതായി റിപ്പോർട്ടില്ല.
S C A N D A L O U S!!!
My ink has vanished into the blue within an hour of voting with just a slight application of a nail polish remover. After a friend sent a photo saying her voting ink got easily removed, I am sending mine as proof.
@ECISVEEP @INCIndia pic.twitter.com/lptGd0s0nL
— Sanjay Jha (@JhaSanjay) 29 April 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here