Advertisement

ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ തേടുന്നവരില്‍ ചിലര്‍ ശ്രീലങ്ക സന്ദര്‍ശിച്ചതായി വിവരം

April 29, 2019
Google News 0 minutes Read

ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ തേടുന്നവരില്‍ ചിലര്‍ ശ്രീലങ്ക സന്ദര്‍ശിച്ചതായി വിവരം ലഭിച്ചു. കേരള, തമിഴ്‌നാട് സ്വദേശികളാണ് ശ്രീലങ്കയിലെത്തിയത്. നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ പരിപാടികളില്‍ ഇവര്‍ പങ്കെടുത്തതായി എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്.

കാസര്‍ഗോഡ്, പാലക്കാട്, തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് നിര്‍ണാാായക വിവരം എന്‍ഐഎക്ക് ലഭിച്ചത്. സിറിയ, ഇറാഖ്, യെമന്‍ എന്നിവിടങ്ങളില്‍ ഐഎസ് പരിശീലനം നേടിയ മലയാളികള്‍ ശ്രീലങ്ക താവളമാക്കിയിരുന്നതായി എന്‍ഐഎ കണ്ടെത്തി.

കാര്‍പ്പെറ്റ് ബിസിനസ് നടത്തുന്നവരായാണ് ഇവര്‍ ശ്രീലങ്കയില്‍ താമസിച്ചു വന്നത്.
ശ്രീലങ്കയുടെ വടക്ക് കിഴക്കന്‍ പ്രവിശ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഇവര്‍ നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു എന്നും എന്‍ഐഎ സ്ഥിരീകരിച്ചു. കേരളത്തിലെ ചില മത സംഘടനകള്‍ വഴി നാഷണല്‍ തൗഹീദ് ജമാ അത്തിന് ഫണ്ട് എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം കൊല്ലം ജില്ലയില്‍ നിന്നും തൗഹീദ് ജമാഅത്തുമായി ബന്ധമുള്ള ഒരാളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. ഫൈസല്‍ എന്നാണ് ഇയാളുടെ പേര്. ഫൈസലിന്റെ വാട്‌സ് ആപ്പ് മെസേജുകളുടെ അടിസ്ഥാനത്തിലാണ് ഇന്നലെ കേരളത്തിലടക്കം റെയ്ഡുകള്‍ നടന്നത്. ഇതിനിടെ പിടിയിലായവരുടെ ചോദ്യം ചെയ്യലും പുരോഗമിക്കുന്നുണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here