Advertisement

രാഹുലിന്റെ അർദ്ധസെഞ്ചുറി പാഴായി; പഞ്ചാബിന് തോൽവി

April 29, 2019
0 minutes Read

കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ സൺ റൈസേഴ്സ് ഹൈദരാബാദിന് വിജയം. 45 റൺസിനാണ് സൺ റൈസേഴ്സ് വിജയം കുറിച്ചത്. 213 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് വിക്കറ്റ് നഷ്ടത്തിൽ റൺസെടുക്കാനേ സാധിച്ചുള്ളൂ. റൺസെടുത്ത കെഎൽ രാഹുലാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. 21 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത റാഷിദ് ഖാനാണ് പഞ്ചാബിനെ തകർത്തത്.

കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് മൂന്നാം ഓവറിൽ തന്നെ ക്രിസ് ഗെയിലിനെ നഷ്ടമായി. നാല് റൺസ് മാത്രമെടുത്ത ഗെയിലിനെ ഖലീൽ അഹ്മദ് മനീഷ് പാണ്ഡെയുടെ കൈകളിലെത്തിക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ മായങ്ക് അഗർവാൾ നന്നായി തുടങ്ങിയെങ്കിലും  റാഷിദ് ഖാനെ ഉയർത്തി അടിക്കാനുള്ള ശ്രമത്തിനിടെ പുറത്തായി. 18 പന്തുകളിൽ 27 റൺസായിരുന്നു മായങ്കിൻ്റെ സമ്പാദ്യം.

മായങ്ക് പുറത്തായതിനു ശേഷം ക്രീസിലെത്തിയ നിക്കോളാസ് പൂറനും വേഗം മടങ്ങി. 10 പന്തുകളിൽ 21 റൺസെടുത്ത നിക്കോളാസിനെയും ഖലീൽ അഹ്മദാണ് മടക്കി അയച്ചത്. തുടർന്ന് ഡേവിഡ് മില്ലറും (11), രവിചന്ദ്രൻ അശ്വിനും (0) റാഷിദിൻ്റെ ഒരോവറിൽ മടങ്ങിയതോടെ കിംഗ്സ് ഇലവൻ പരാജയം ഉറപ്പിച്ചു. ഇതിനിടെ 38 പന്തുകളിൽ തൻ്റെ അർദ്ധസെഞ്ചുറിയിലെത്തിയ രാഹുൽ പൊരുതിയെങ്കിലും ലക്ഷ്യം ഏറെ അകലെയായിരുന്നു. 19ആം ഓവറിൽ ഖലീൽ അഹ്മദിന് മൂന്നാം വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ 79 റൺസായിരുന്നു രാഹുലിൻ്റെ സ്കോർ.

തൻ്റെ ആദ്യ ഐപിഎൽ മത്സരം കളിക്കാനിറങ്ങിയ പ്രഭ്‌സിമ്രാൻ സിംഗിന് ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു കിംഗ്സ് ഇലവൻ്റെ വിജയ ലക്ഷ്യം. അവസാന ഓവറിലെ ആദ്യ പന്തിൽ സിമ്രാനും പുറത്തായതോടെ ബാക്കിയൊക്കെ ചടങ്ങ് മാത്രമായിരുന്നു.

റാഷിദിനൊപ്പം 3 വിക്കറ്റെടുത്ത ഖലീൽ അഹ്മദ്, രണ്ട് വിക്കറ്റെടുത്ത സന്ദീപ് ശർമ്മ എന്നിവരും സൺ റൈസേഴ്സ് ബൗളിംഗ് കോളത്തിൽ ഇടം പിടിച്ചു.

നേരത്തെ  സീസണിലെ തൻ്റെ അവസാന മത്സരത്തിൽ അർദ്ധസെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണർ ഡേവിഡ് വാർണറാണ് സൺ റൈസേഴ്സിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. വാർണറോടൊപ്പം ബാറ്റെടുത്തവരെല്ലാം ശ്രദ്ധേയമായ സംഭാവനകൾ നൽകിയതോടെയാണ് സൺ റൈസേഴ്സ് സ്കോർ 200 കടന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top