ക്രിക്കറ്റ് സ്റ്റിക്കറുമായി വാട്‌സ് ആപ്പ്

ഐപിഎല്‍ പരമ്പര ലക്ഷ്യമിട്ട് പുതിയ ക്രിക്കറ്റ് സ്റ്റിക്കറുകളുമായി വാട്‌സ് ആപ്പ്.
വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലും ഐഒഎസ് പതിപ്പിലുമാണ് ക്രിക്കറ്റ് സ്റ്റിക്കറുകള്‍ ഉള്‍പ്പെടുത്തുന്നത്.
ഈ സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയും വിധമാണ് സ്റ്റിക്കറുകളുടെ രൂപകല്‍പ്പന. മാത്രമല്ല, ഇമോജി അയയ്ക്കുന്ന പോലെ തന്നെ ഈ സ്റ്റിക്കറുകള്‍ മറ്റൊരാള്‍ക്ക് അയയ്ക്കുന്നതിനും എളുപ്പമാണ്.
ഫെയ്സ്ബുക്കിലും മറ്റ് ചാറ്റിങ് ആപ്ലിക്കേഷനുകളിലും സ്റ്റിക്കര്‍ സംവിധാനം നേരത്തെ നിലവില്‍ വന്നിരുന്നു. സന്ദേശം ടൈപ്പ് ചെയ്യുന്നതിനുള്ള സ്ഥലത്തിന് ഇടതുവശത്തുള്ള സ്മൈലി ബട്ടന്‍ തിരഞ്ഞെടുത്ത ശേഷം ഇമോജി തിരഞ്ഞെടുക്കുക, വലത് ഭാഗത്ത് മുകളില്‍ കാണുന്ന പ്ലസ് ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ സ്റ്റിക്കറുകള്‍ കാണാന്‍ കഴിയും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here