‘എനിക്കുള്ളത് ഒരു വോട്ടർ ഐഡി കാർഡ് മാത്രം’; ഗൗതം ഗംഭീർ

വോട്ടർ ഐഡി വിവാദത്തിൽ മറുപടിയുമായി മുൻ ക്രിക്കറ്റ് താരവും ബിജെപി സ്ഥാനാർത്ഥിയുമായ ഗൗതം ഗംഭീർ. തനിക്ക് ഒരു വോട്ടർ ഐഡി മാത്രമാണ് ഉള്ളതെന്നും മറിച്ചുള്ള വാദമെല്ലാം അടിസ്ഥാനരഹിതമാണെന്നും ഗൗതം ഗംഭീർ പറയുന്നു.
ആംആദ്മി പാർട്ടി സ്ഥാനാർത്ഥി അതിഷി ഗൗതം ഗംഭീറിനെതിരെ നൽകിയ പരാതിയിൽ നാളെ വാദം തുടങ്ങാനിരിക്കവെയാണ് ഗംഭീറിന്റെ മറുപടി. തനിക്ക് രാജേന്ദ്ര നഗറിലെ വോട്ടർ ഐഡി മാത്രമേയുള്ളുവെന്നാണ് ഗംഭീർ പറയുന്നത്.
Read Also : ഗൗതം ഗംഭീറിന് രണ്ട് വോട്ടർ ഐഡികൾ; ആംആദ്മി സ്ഥാനാർത്ഥി അതിഷി മർലേന പരാതി നൽകി
ഈസ്റ്റ് ഡെൽഹിയിലെ ബിജെപി സ്ഥാനാർത്ഥിയാണ് ഗൗതം ഗംഭീർ. പ്രദേശത്തെ ആംആദ്മി സ്ഥാനാർത്ഥിയാണ് അതിഷി.
രണ്ട് വോട്ടർ ഐഡി കാർഡ് ഉണ്ടെന് ആരോപിച്ചാണ് അതിഷി മെർലേനെ കോടതിയെ സമീപിച്ചത്.ഗൗതം ഗംഭീറിന്റെ നാമനിർദേശ പത്രിക ഉടൻ തള്ളണമെന്നും കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. എന്നാൽ ആരോപങ്ങൾ ഉന്നയിച്ച് പിന്നീട് മാപ്പ് പറയുന്നത് ആം ആദ്മി പാർട്ടിയുടെ സ്ഥിരം ശൈലിയാണെന്ന് ഗംഭീർ നേരത്തെ പ്രതികരിച്ചിരുന്നു.
രാജേന്ദർനഗർ, കരോൾബാഗ് എന്നീ നിയമ സഭാ മണ്ഡലങ്ങളിൽ ഗൗതം ഗംഭീറിന് വോട്ടർ ഐഡി കാർഡുണ്ടെന്ന് ആരോപിച്ചാണ് അതിഷി ഡൽഹി കോടതിയിൽ പരാതി നൽകിയത്. പരാതി മെയ് 1ന് കോടതി പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here