അജ്ഞാത ഹിമ മനുഷ്യന്റെ കാല്‍പ്പാടുകള്‍ നേപ്പാളിലെ ഇന്ത്യന്‍ കരസേന ബേസ് ക്യാമ്പിനു സമീപം

അജ്ഞാത ഹിമ മനുഷ്യന്‍ യതിയുടെ കാല്‍പ്പാടുകള്‍ നേപ്പാളിലെ മക്കാളു ബേസ് ക്യാമ്പിനു സമീപം കണ്ടെത്തിയെന്ന വാദവുമായി ഇന്ത്യന്‍ കരസേന. ഇന്ത്യന്‍ കരസേനയുടെ ഭാഗമായ പര്‍വതാരോഹണ സംഘമാണ് യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയ ചിത്രം ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചത്.
നേപ്പാള്‍, ടിബറ്റ് എന്നി ഹിമാലയന്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്നു എന്ന് പറയപ്പെടുന്ന ജീവിയാണ് യതി. മക്കാളു ബേസ് ക്യാമ്പിനു സമീപം 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാല്‍പ്പാടുകളാണ് കരസേന സംഘം കണ്ടെത്തിയത്. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത യതിയുടെ കാല്‍പ്പാടുകള്‍ ഇതാദ്യമായാണ് കണ്ടെത്തുന്നത്. 2019 ഏപ്രില്‍ ഒമ്പതിനാണ് സംഘം യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here