Advertisement

ഫ്രാങ്കോ മുളക്കലിന്റെ സഹായിയുടെ കയ്യിൽ നിന്നും പണം തട്ടി; രണ്ട് പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥർ പിടിയിൽ

April 30, 2019
1 minute Read

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയിൽ നിന്നും പിടിച്ചെടുത്ത കള്ളപ്പണം തട്ടിയ കേസിൽ രണ്ട് പഞ്ചാബ് പോലീസുകാർ കൊച്ചി പോലീസിന്റെ പിടിയിൽ. പഞ്ചാബ് പോലീസുകാരായ യോഗീന്ദ്ര സിംഗ്, രജ്ബിർസിംഗ് എന്നിവരാണ് പോലീസ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ ഇന്ന് പഞ്ചാബ് പോലീസിന് കൈമാറും.

പഞ്ചാബ് പോലീസുകാരായ ജോഗീന്ദ്ര സിംഗ്, രജ്ബിർസിംഗ് എന്നിവരാണ് ഇന്നലെ പോലീസ് പിടിയിലായത്. ജലന്തറിൽ അൻറണി മാടശ്ശേരി എന്ന വൈദികനിൽ നിന്നും പിടിച്ചെടുത്ത 16.65 കോടി രൂപയിൽ നിന്നും 7 കോടി രൂപ തട്ടിയെടുത്ത ഇരുവരും 9.77 കോടി രൂപയാണ് ആദായ നികുതി വകുപ്പിന് കൈമാറിയത്.

Read Also : ബിഷപ്പ് ഫ്രാങ്കോ കേസിലെ സാക്ഷി ലിസി വടക്കേലിന് പ്രത്യേക സംരക്ഷണം കൊടുക്കാന്‍ കോടതി ഉത്തരവ്

പഞ്ചാബ് പോലീസിൽ നിന്നും സസ്പെൻഷനിലായിരുന്ന ഇവർ പിന്നീട് ഒളിവിൽ പോകുകയായിരുന്നു. ആദ്യം നേപ്പാളിലായിരുന്ന പ്രതികൾ പിന്നീട് ദില്ലിയിലും മുംബൈയിലുമായിരുന്നു. തിങ്കളാഴ്ച കൊച്ചിയിലെത്തിയ ഇവരെ ഇന്നലെ ഉച്ചയോടെ ഫോർട്ട് കൊച്ചിയിൽ നിന്നും പോലീസ് പിടികൂടുകയായിരുന്നു.

പണം വിദേശത്തേയ്ക്ക് കടത്തിയതായി പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. 4 കോടി രൂപ അമേരിക്കയിലുള്ള സുഹൃത്തിനും. 2കോടി രൂപ പാരിസിലുള്ള സുഹൃത്തിനും മണീ ഗ്രാം വഴി അയച്ച് നൽകിയതായാണ് പ്രതികൾ പറയുന്നത്.
നേപ്പാളിലെ കാഡ് മണ്ഠുവിൽ നിന്നുമാണ് പണം അയച്ചത്. 4 ലക്ഷം രൂപ ഇരുവരിൽ നിന്നുമായി പോലീസ് കണ്ടെത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം പഞ്ചാബ് പോലീസിന് കൈമാറും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top