കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ് കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ 13 തവണ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ ഹാജരായിരുന്നില്ല. ഇന്ന് കോടതിയിൽ എത്തണമെന്ന് ബിഷപ്പിന് അന്ത്യശാസനം നൽകിയിട്ടുണ്ട്.
ജലന്ധറിൽ മഠം ഇരിക്കുന്ന പ്രദേശം കണ്ടെയിൻമെന്റ് സോൺ ആണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ ഹാജരാകാതിരുന്നത്. ഇന്നും ബിഷപ്പ് കോടതിയിൽ ഹാജരാകില്ല എന്നാണ് സൂചന. കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് അടക്കമുള്ള നടപടികൾ വൈകുകയാണ്. ഇതോടെ വിചാരണ ഇനിയും വൈകുമെന്ന് ഉറപ്പായി. വിചാരണ കോടതിക്ക് പിന്നാലെ ഹൈക്കോടതിയും ഫ്രാങ്കോയുടെ വിടുതൽ ഹർജി തള്ളിയിരുന്നു.
Story Highlights – Case of rape of a nun, franco mulakkal, Kottayam District Additional Sessions Court,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here