റംസാൻ മാസത്തെ വരവേൽക്കാനൊരുങ്ങി യുഎഇ; അബുദാബിയിൽ നോമ്പ് തുറയ്ക്കുള്ള കൂടാരങ്ങൾ തയ്യാറായി

റംസാൻ മാസത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങുന്നു. അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ നോമ്പ് തുറയ്ക്കുള്ള കൂടാരങ്ങൾ ഇതിനോടകം തന്നെ തയ്യാറായിക്കഴിഞ്ഞു. ഇനിയും ചെറുതും വലുതുമായ നൂറുകണക്കിന് ഇഫ്താർ തമ്പുകളാണ് വരുംദിനങ്ങളിൽ ഉയരാൻപോകുന്നത്.
വിവിധ സർക്കാർ ഓഫിസികളോട് ചേർന്നും പള്ളികൾക്കും സാംസ്കാരിക കേന്ദ്രങ്ങൾക്കു സമീപവും വിശാലമായ ഇഫ്താർ തമ്പുകൾ ഉയർന്നുകൊണ്ടിരിക്കുന്നു.സർക്കാർ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ഇവ നിർമ്മിക്കുന്നത്. പൂർണമായും ശീതീകരിച്ചതും,സുരക്ഷാ ഉറപ്പാക്കിയും,അഗ്നിശമന സംവിധാനങ്ങൾ ഒരുക്കിയും ആണ് തമ്പുകൾ തയാറാക്കുന്നത്.
ഗതാഗത മേഖലയിൽ അപകടങ്ങൾ പരമാവധി ഒഴിവാക്കുവാനുള്ള മുന്നൊരുക്കങ്ങളും നടക്കുകയാണ്.
നോമ്പ്തുറക്ക് ആവശ്യമായ എല്ലാവിധ സംവിധാനങ്ങളും പള്ളികളിലും പെട്രോൾ സ്റ്റേഷനുകളിലും സൗജന്യമായി ലഭിക്കുമെന്നും പാർക്കിങ് പ്രശ്നങ്ങളും നിയമലംഘനങ്ങളും ഒഴിവാക്കുക തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്യാംപെയിനുകൾ പുരോഗമിക്കുകയാണെന്നും അബുദാബി പോലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here