പാലക്കാട് ടിപ്പു സുൽത്താൻ കോട്ടയിൽ പ്രവേശനം ഇനി മുതൽ സൗജന്യമല്ല; ഫീസ് ഏർപ്പെടുത്തി ആർക്കിയോളജി വകുപ്പ്

പാലക്കാട്ടെ പ്രസിദ്ധമായ ടിപ്പു സുൽത്താൻ കോട്ടയും പൊതുജനങ്ങൾക്ക് അന്യമാകുന്നു. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രകാരം കോട്ടക്കകത്തേക്ക് പ്രവേശിപ്പിക്കണമെങ്കിൽ ഇന്ന് മുതൽ 25 രൂപ ഫീസ് നൽകണം.
പൊതുജനങ്ങളെ ചരിത്ര സ്മാരകത്തിലേക്ക് എത്തുന്നതിൽ നിന്ന് വിലക്കുക മാത്രമാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് ആക്ഷേപം.
ടിപ്പുവിന്റെ പടയോട്ട കാലത്തോളം പഴക്കമുണ്ട് പാലക്കാടൻ കോട്ടക്ക്. പ്രതാഭ കാലത്തിന്റെ ശേഷിപ്പെന്നോണം തലയുയർത്തി നിൽക്കുന്ന ടിപ്പു സുൽത്താൻ കോട്ട ആർക്കും കയറി ചെല്ലാവുന്ന പാലക്കാട്ടെ പ്രധാന പൊതു ഇടമായിരുന്നു. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ 26 ചരിത്ര സ്മാരകങ്ങളിലേക്ക് പ്രവേശിക്കാൻ 25 രൂപ ഫീസ് ഏർപ്പെടുത്താനാണ് തീരുമാനം. ഇന്ന് മുതൽ പാലക്കാട് കോട്ടയിൽ ഫീസ് വാങ്ങി തുടങ്ങും
കോട്ടക്കകത്തെ ആഞ്ജനേയ ക്ഷേത്രത്തെ ഒഴിവാക്കി തൊട്ടടുത്ത പ്രവേശന കവാടത്തിലായിരിക്കും ഫീസ് പിരിക്കുക. രാവിലേയും, വൈകീട്ടും. ഇതു വഴി നടക്കാനിറങ്ങുന്നവരും കോട്ടക്കകത്തേക്ക് കയറണമെങ്കിൽ പണം ഈടാക്കണമെന്ന് സാരം. ടിപ്പു സുൽത്താൻ കോട്ടക്ക് പുറമേ കണ്ണൂർ കോട്ടയിലും സന്ദർശഫീസ് പിരിക്കാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ. തീരുമാനിച്ചിട്ടുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here