സ്ലൊവേനിയയെ പിടിച്ചു കെട്ടി ഇന്ത്യൻ കുട്ടികൾ

സ്ലൊവേനിയൻ അണ്ടർ-15 ടീമിനെ സമനിലയിൽ കുരുക്കി ഇന്ത്യ. സ്രിദാർത്ഥ് നേടിയ ഇരട്ട ഗോളുകളിലാണ് ഇന്ത്യ കരുത്തരായ സ്ലൊവേനിയക്കെതിരെ സമനില പിടിച്ചത്.
മത്സരത്തിൻ്റെ ആദ്യ മിനിട്ടുകളിൽ തന്നെ ഗോൾ നേടി ഇന്ത്യ എതിരാളികളെ ഞെട്ടിച്ചു. ഹിമാൻഷു, എറിക് എന്നിവരിലൂടെ നിരന്തരമായി സ്ലൊവേനിയൻ ഗോൾ മുഖത്ത് നടത്തിയ ആക്രമണങ്ങളെ തുടർന്നാണ് ഗോൾ പിറന്നത്. ഗോൾ നേടിയിട്ടും ഇന്ത്യ ആക്രമണം തുടർന്നെങ്കിലും കളിയുടെ 20ആം മിനിട്ടിൽ കളിയുടെ ഗതിക്ക് വിപരീതമായി സ്ലൊവേനിയ സ്കോർ ചെയ്തു. എനേജ് മഴ്സേറ്റിക് അടിച്ച ഗോളിൽ സമനില പിടിച്ച സ്ലൊവേനിയ ഇന്ത്യൻ ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്തു. പകുതി സമയത്ത് പിരിയുമ്പോൾ 1-1 ആയിരുന്നു സ്കോർ.
രണ്ടാം പകുതിയിൽ അല്പം കൂടി ഒത്തിണക്കം കാണിച്ച സ്ലൊവേനിയ ഇന്ത്യൻ പ്രതിരോധ നിരയെ പലവട്ടം പരീക്ഷിച്ചു. 51ആം മിനിട്ടിൽ തങ്ങളുടെ രണ്ടാം ഗോൾ നേടിയ സ്ലൊവേനിയ മത്സരത്തിലാദ്യമായി ലീഡെഡുത്തു. എന്നാൽ അവസാന വിസിൽ മുഴങ്ങാൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ തൻ്റെ രണ്ടാം ഗോൾ കണ്ടെത്തിയ സ്രിദാർത്ഥ് ഇന്ത്യന്ന് സമനില സമ്മാനിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here