Advertisement

ലീഗിനെതിരായ കള്ളവോട്ട് വിവാദം; കണ്ണൂർ, കാസർകോട് ജില്ലാ കളക്ടർമാർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് കൈമാറും.

May 1, 2019
0 minutes Read
voters

മുസ്ലിം ലീഗിനെതിരായ കള്ള വോട്ട് വിവാദത്തിൽ കണ്ണൂർ, കാസർകോട് ജില്ലാ കളക്ടർമാർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് കൈമാറും. പിലാത്തറ കള്ളവോട്ടു വിവാദത്തോടെ സി പി എം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണക്കു നേരെ വിമർശനം ശക്തമാക്കി.

കള്ളവോട്ട് ആരോപണത്തിൽ പ്രതിക്കൂട്ടിലായ സിപിഎം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ വിമർശിച്ച് പ്രതിരോധം തീർക്കുകയാണ്. കള്ളവോട്ട് വിവാദത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഎം. സംസ്ഥാന സെക്രട്ടറി വരെ ടിക്കാറാം മീണയെ വിമർശിച്ച് രംഗത്തിറക്കിയത് ഈ യുദ്ധത്തിന്റെ സൂചനയാണ്. മുസ്ലിംലീഗിന് എതിരെയുള്ള കള്ളവോട്ട് ആരോപണത്തിലും നടപടി ഉറപ്പാക്കാനാണ് മീണയ്ക്കെതിരെ സിപിഎം നിലപാട് കടുപ്പിക്കുന്നത് ഇതിനിടെ കള്ളവോട്ട് വിവാദങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയേക്കും. തെരഞ്ഞെടുപ്പ് ഓഫീസർ നിഷ്പക്ഷൻ അല്ലെന്ന ആരോപണം സിപിഎം ഉയർത്തിക്കഴിഞ്ഞു

കാസർഗോഡ് കള്ളവോട്ട് ചെയ്ത മുസ്ലിം ലീഗിനെതിരെയും കടുത്ത നടപടി ഉറപ്പിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ലീഗിനെതിരായ കള്ളവോട്ട് ആരോപണത്തിൽ കണ്ണൂർ, കാസർകോട് ജില്ലാ കളക്ടർമാർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയേക്കും. കല്യാശ്ശേരി യുപിഎസിൽ സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്തതിനു സമാനമാണ് ലീഗിന്റേതുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അങ്ങനെയെങ്കിൽ മുസ്ലിം ലീഗ്പ്രവർത്തകർക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും. സംസ്ഥാനത്തെ കൂടുതൽ ബൂത്തുകളിലെ വെബ്കാം ദൃശ്യങ്ങളുടെ പരിശോധനയും തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top