Advertisement

കോൺഗ്രസ് തന്നെ കൊല്ലുന്നത് സ്വപ്നം കാണുന്നുവെന്ന് മോദി

May 1, 2019
Google News 1 minute Read

കോ​ണ്‍​ഗ്ര​സ് ത​ന്നെ കൊ​ല്ലു​ന്ന​തു സ്വ​പ്നം കാ​ണു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. രാ​ജ്യം മു​ഴു​വ​ൻ ത​ന്‍റെ പി​ന്നി​ൽ അ​ണി​നി​ര​ക്കു​മ്പോൾ കോ​ണ്‍​ഗ്ര​സ് ത​ന്നെ വെ​റു​ക്കു​ക​യാ​ണെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി.

അ​വ​ർ നി​ങ്ങ​ളു​ടെ മോ​ദി​യെ വെ​റു​ക്കു​ന്നു. കൊ​ല്ലു​ന്ന​തു സ്വ​പ്നം കാ​ണു​ന്നു. എ​ന്നാ​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ​യും രാ​ജ്യം മു​ഴു​വ​നു​മു​ള്ള ജ​ന​ങ്ങ​ൾ എ​ന്നെ പി​ന്തു​ണ​യ്ക്കു​ക​യാ​ണ് എ​ന്ന​തു കോ​ണ്‍​ഗ്ര​സ് മ​റ​ക്കു​ന്നു- മോ​ദി ഇ​റ്റാ​ർ​സി​യി​ൽ പ​റ​ഞ്ഞു.

വി​വാ​ദ മ​ത​പ്ര​ഭാ​ഷ​ക​ൻ സാ​ക്കി​ർ നാ​യി​ക്കി​നൊ​പ്പ​മു​ള്ള ചി​ത്രം ചൂ​ണ്ടി​ക്കാ​ട്ടി ഭോ​പ്പാ​ലി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ദി​ഗ് വി​ജ​യ് സിം​ഗി​നെ​തി​രേ​യും മോ​ദി വി​മ​ർ​ശ​ന​മു​യ​ർ​ത്തി. ദി​ഗ്ഗി രാ​ജ (ദി​ഗ് വി​ജ​യ് സിം​ഗ്) സാ​ക്കി​ർ നാ​യി​ക്കി​നെ തോ​ളി​ലു​യ​ർ​ത്തി നൃ​ത്തം ക​ളി​ച്ചു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടു ഭീ​ക​ര​ത​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​ർ നാ​യി​ക്കി​നെ വി​ളി​ച്ചു. നാ​യി​ക്കി​നെ സ​മാ​ധാ​ന​ത്തി​ന്‍റെ ദൂ​ത​നാ​യി ചി​ത്രീ​ക​രി​ക്കാ​നാ​ണ് മു​ൻ സ​ർ​ക്കാ​രു​ക​ൾ ശ്ര​മി​ച്ച​തെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി.

ഒ​രു കു​ടും​ബ​ത്തി​ന്‍റെ 55 വ​ർ​ഷ​ത്തെ ഭ​ര​ണ​മാ​ണോ ഒ​രു ചാ​യ​ക്ക​ട​ക്കാ​ര​ന്‍റെ 55 മാ​സ​ത്തെ ഭ​ര​ണ​മാ​ണോ വേ​ണ്ട​തെ​ന്നു തെ​ര​ഞ്ഞെ​ടു​ക്കാ​നും മോ​ദി പ്ര​വ​ർ​ത്ത​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here