Advertisement

സർവീസ് പെൻഷൻകാർക്ക് ഡിഎ കുടിശിക ഇന്നു മുതൽ ലഭിക്കും

May 1, 2019
0 minutes Read
halal fayidah opens at kannur

സർവീസ് പെൻഷൻകാർക്ക് ഡിഎ കുടിശിക ഇന്നു മുതൽ ലഭിക്കും. ഇതിനായി അവധി ദിനമായ ഇന്ന് ട്രഷറികൾ തുറന്നു പ്രവർത്തിക്കും. ട്രഷറി ഡയറക്ടർ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി

സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡിഎ കുടിശിക നൽകാത്തതിനെ ചൊല്ലി വിവാദം നിലനിൽക്കെയാണ് സർവീസ് പെൻഷൻകാർക്ക് ആശ്വാസമെത്തുന്നത്. കഴിഞ്ഞ വർഷം ജനുവരി ഒന്ന് മുതലുള്ള 5 ശതമാനം ഡിഎ കുടിശിക ഇന്നു മുതൽ ലഭിക്കും. ജീവനക്കാരും അധ്യാപകരും ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രകാരം ഡിഎ കുടിശിക ലഭിക്കാൻ ഒരു മാസം കൂടി കാത്തിരിക്കണം. ജീവനക്കാരുടേയും പെൻഷൻകാരുടെയും ഡിഎ കുടിശിക മേയ് ഒന്നിന് നൽകുമെന്നായിരുന്നു പ്രഖ്യാപനം .ജീവനക്കാരുടെ കാര്യത്തിൽ തീരുമാനം മാറ്റി സർക്കാർ ഉത്തരവിറക്കി.

സർവീസ് പെൻഷൻകാർക്ക് കഴിഞ്ഞ ദിവസം മൊബൈൽ ആപ്ലിക്കേഷൻ വഴി ലഭിച്ച പെൻഷൻ സൂചികയിൽ ഡിഎ കുടിശിക പ്രകാരമുള്ള പെൻഷൻ രേഖപ്പെടുത്തിയിരുന്നുമില്ല. തപാൽ വോട്ട് രേഖപ്പെടുത്തേണ്ട സർക്കാർ ജീവനക്കാരുടെ അമർഷം കണക്കിലെടുത്താണ് പെൻഷൻകാരുടെ ഡിഎ കുടിശിക വാഗ്ദാനത്തിൽ സത്വര തീരുമാനമായത്. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡി എ കുടിശിക നൽകാൻ 1600 കോടി രൂപ വേണ്ടി വരുമെന്നാണ് ധനമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഇത് അടുത്ത മാസം കേന്ദ്രത്തിൽ നിന്ന് വായ്പ കിട്ടുമെന പ്രതീക്ഷയിലാണ് ധനമന്ത്രി .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top