സച്ചിനും ധോണിയുമില്ല; പാക് കളിക്കാർക്ക് പ്രാധാന്യം നൽകി അഫ്രീദിയുടെ ലോകകപ്പ് ഇലവൻ

സച്ചിനും ധോണിയുമില്ലാതെ മുൻ പാക് താരം ഷാഹിദ് അഫ്രീദിയുടെ എക്കാലത്തെയും മികച്ച ലോകകപ്പ് ഇലവൻ. പാക് കളിക്കാർക്ക് പ്രാധാന്യം നൽകിയാണ് അഫ്രീദി ടീം ഒരുക്കിയിരിക്കുന്നത്. അതേ സമയം വിരാട് കോഹ്‌ലി ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.
ആറ് ലോകകപ്പുകളില്‍ കളിച്ച താരമാണ് സച്ചിന്‍. ലോകകപ്പില്‍ 44 ഇന്നിങ്‌സുകളില്‍നിന്നായി 2278 റണ്‍സും നേടി. 56.95 ആണ് ശരാശരി. 16 അര്‍ധസെഞ്ച്വറികളും ആറ് സെഞ്ച്വറിയും സച്ചിന്‍ ലോകകപ്പില്‍നിന്നും നേടിയിട്ടുണ്ട്.
പരിമിത ഓവര്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷര്‍ ആയ എംഎസ് ധോണിയെയും അഫ്രീദി ഒഴിവാക്കി. 2011ലെ ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ടീമിനെ നയിച്ചത് ധോണിയാണ്. കളിയുടെ തുടക്കംമുതല്‍ ഒടുക്കംവരെ സൂക്ഷ്മായി നിരീക്ഷിക്കാന്‍ ധോണിക്ക് കഴിയും. ഇത്തവണ ധോണി തന്റെ ഒടുവിലത്തെ ലോകകപ്പിനായി ഇറങ്ങാനൊരുങ്ങുകയാണ്.
അഫ്രീദിയുടെ ടീം:
സയീദ് അന്‍വര്‍, ആദം ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിങ്, വിരാട് കോലി, ഇന്‍സമാം ഉള്‍ ഹഖ്, ജാക്വിസ് കാലിസ്, വസിം അക്രം, ഗ്ലെന്‍ മഗ്രാത്ത്, ഷെയ്ന്‍ വോണ്‍, ഷൊയബ് അക്തര്‍, സഖ്‌ലൈന്‍ മുഷ്താഖ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here