യുവന്റസിന്റെ ഏഴാം നമ്പറിനെ മെസ്സിയോട് താരതമ്യം ചെയ്യരുത്; ക്രിസ്ത്യാനോയെ ട്രോളി ബലോട്ടല്ലി

ചാമ്പ്യൻസ് ലീഗ് സെമി ആദ്യ പാദത്തിൽ ബാഴ്സലോണ ലിവർപൂളിനെ തകർത്തതിനു പിന്നാലെ സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയെ ട്രോളി ഫ്രഞ്ച് ക്ലബ് മാഴ്സയുടെ ഇറ്റാലിയൻ സ്ട്രൈക്കർ മരിയോ ബലോട്ടല്ലി. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ബലോട്ടല്ലി രംഗത്ത് വന്നത്.

നിങ്ങൾക്ക് ഫുട്ബോളിനോട് സ്നേഹം ഉണ്ടെങ്കിൽ ഇനിയും മെസ്സിയെ യുവന്റസിന്റെ ഏഴാം നമ്പറുമായി താരതമ്യം ചെയ്യരുത് എന്നായിരുന്നു ബാലോട്ടെല്ലിയുടെ പോസ്റ്റ്. മെസ്സിയോ റൊണാൾഡോയോ മികച്ചതെന്ന വാഗ്വാദം നിലനിൽക്കെയാണ് ബലോട്ടല്ലിയുടെ പരാമർശം.

ഇന്നലെ നല്ല പ്രകടനം കാഴ്ച വെച്ചിട്ടും ലിവർപൂൾ പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ക്യാമ്പ് നൂയിൽ ലിവർപൂളിൻ്റെ പരാജയം. മെസ്സിയുടെ ഇരട്ട ഗോളുകളായിരുന്നു മത്സരത്തിലെ സവിശേഷത. ബാക്കിയുള്ള ഒരു ഗോൾ നേടിയത് ലൂയിസ് സുവാരസായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top