മോദിക്കെതിരെ കുട്ടികളുടെ മുദ്രാവാക്യം; പ്രിയങ്ക ഗാന്ധിക്ക് ബാലാവകാശ കമ്മീഷന്റെ നോട്ടീസ്

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയ്ക്ക് ദേശീയ ബാലാവകാശ കമ്മീഷന്റെ നോട്ടീസ്. പ്രിയങ്കയുടെ സാന്നിധ്യത്തില്‍ കുട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശമായി ചിത്രീകരിക്കുന്ന സംഭവം പുറത്തുവന്ന പശ്ചാത്തലത്തിലാണ് കമ്മീഷന്റെ നടപടി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. പ്രിയങ്കയുടെ സാന്നിധ്യത്തില്‍ കുട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത് ഉള്‍പ്പെടെയുളള വീഡിയോയാണ് കഴിഞ്ഞദിവസം വ്യാപകമായി പ്രചരിച്ചത്. കുട്ടികള്‍ മോദിയെ അധിക്ഷേപിക്കുന്നതില്‍ പ്രിയങ്കയ്‌ക്കെതിരെ ബിജെപി വ്യാപകമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. അസഭ്യം പറയാന്‍ കുട്ടികളെ പ്രിയങ്ക പ്രേരിപ്പിക്കുന്നു എന്നതായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കുട്ടികളെയും പങ്കെടുപ്പിക്കുന്നു എന്ന പരാതിയിലാണ് പ്രിയങ്ക വാദ്രയ്ക്ക് ദേശീയ ബാലാവകാശ കമ്മീഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. വീഡിയോയില്‍ കുട്ടികള്‍ മോദിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതും കാണാം. പ്രിയങ്കയുടെ സാന്നിധ്യത്തില്‍ കുട്ടികള്‍ അസഭ്യവാക്കുകള്‍ ഉപയോഗിച്ചതും കണക്കിലെടുത്താണ് ബാലാവകാശ കമ്മീഷന്റെ നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here