ബേസിൽ തമ്പി ഇറങ്ങും; മുംബൈ-ഹൈദരാബാദ് ടോസ്

ഐപിഎല്ലിലെ 51ആം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺ റൈസേഴ്സ് ഹൈദരാബാദ് ഫീൽഡ് ചെയ്യും. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സൺ റൈസേഴ്സ് നിരയിൽ സന്ദീപ് ശർമ്മയ്ക്ക് പകരം ബേസിൽ തമ്പിയും നാട്ടിലേക്ക് മടങ്ങിയ ഡേവിഡ് വാർണറിനു പകരം മാർട്ടിൻ ഗപ്റ്റിലും ടീമിലെത്തി. മുംബൈ നിരയിൽ മാറ്റങ്ങളില്ല.
12 മത്സരങ്ങൾ വീതം കളിച്ച ഇരു ടീമുകളും ഒരു വിജയം തന്നെയാണ് പ്രതീക്ഷ. 7 വിജയത്തോടെ 14 പോയിൻ്റുമായി മുംബൈ പോയിൻ്റ് ടേബിളിൽ മൂന്നാമതും 6 ജയത്തോടെ 12 പോയിൻ്റുമായി സൺ റൈസേഴ്സ് ടേബിളിൽ നാലാമതുമാണ്. വാർണറുടെ അഭാവത്തിൽ സൺ റൈസേഴ്സ് ഓപ്പണർമാർ കളിയെ എങ്ങനെ സമീപിക്കുമെന്ന് കണ്ടറിയേണ്ടതാണ്. മുംബൈക്ക് രോഹിത് ശർമ്മയടക്കമുള്ള മുൻനിര ബാറ്റ്സ്മാന്മാരുടെ ഫോമും തലവേദനയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here