Advertisement

എയര്‍ ഇന്ത്യയുടെ നിലവാരം കുറച്ചു കാണിക്കുന്നു; മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് ജീവനക്കാര്‍ക്ക് വിലക്ക്

May 3, 2019
0 minutes Read

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് അടച്ചു പൂട്ടിയ എയര്‍ ഇന്ത്യ വിമാനക്കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്ക് മാധ്യമങ്ങളെ കാണുന്നതില്‍ വിലക്ക്. കമ്പനിയുടെ നിലവാരം കുറച്ചു കാണിക്കുന്ന രീതിയിലുള്ള സംസാരം ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായതിനെത്തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് എയര്‍ ഇന്ത്യ ഡയറക്ടര്‍ അമൃത സരണ്‍ പറഞ്ഞു.

ജീവനക്കാര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കണം എങ്കില്‍ സിഎംഡി യുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. കഴിഞ്ഞ ദിവസം സെര്‍വര്‍ തകരാറിലായതിനെത്തുടര്‍ന്ന് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ട് നേരിടേണ്ടതായി വന്നു. ഇതിനെതിരെ വലിയ രീതിയില്‍ പ്രതിക്ഷേധം ഉയര്‍ന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top