Advertisement

കോട്ടയം മെഡിക്കല്‍ കോളജ് അപകട സ്ഥലത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല

1 day ago
3 minutes Read
Media not allowed to enter Kottayam Medical College accident site

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിച്ച പശ്ചാത്തലത്തില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ കയറുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്. അപകടം നടന്ന സ്ഥലത്തേക്ക് മാധ്യമങ്ങള്‍ പ്രവേശിക്കുന്നത് കോളജ് അധികൃതര്‍ തടഞ്ഞു. ഇന്നലെ അപകടം നടന്ന സ്ഥലത്തും പരിസരത്തും മാധ്യമങ്ങളെത്തുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഉപയോഗശൂന്യമായ വാര്‍ഡിന്റെ ഭാഗങ്ങളാണ് തകര്‍ന്നതെന്ന് അധികൃതരും മന്ത്രിമാരും ഇന്നലെ പ്രതികരിച്ചിരുന്നെങ്കിലും ഈ വാര്‍ഡില്‍ നിരവധി അന്തേവാസികള്‍ ഉണ്ടായിരുന്നതായി മാധ്യമങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ തെളിയിച്ചിരുന്നു. (Media not allowed to enter Kottayam Medical College accident site)

അപകടത്തിനെക്കുറിച്ച് ഇന്ന് ജില്ലാ കളക്ടര്‍ വിശദമായ അന്വേഷണം ആരംഭിക്കും. പ്രവേശനം നിരോധിച്ചിരുന്ന ശുചിമുറിയില്‍ ആളുകള്‍ കയറിയതിനെ കുറിച്ച് അന്വേഷിക്കും.അപകടത്തില്‍ ജീവന്‍ നഷ്ടമായ ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് തലയോലപറമ്പില്‍ നടക്കും. അതേസമയം സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധം പ്രകടനം നടത്തും.

Read Also: ‘മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ല’; വീണാ ജോര്‍ജിനെതിരെ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികള്‍ നടത്താനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ കെപിസിസി ആഹ്വാനം ചെയ്തു. അപ്രതീക്ഷിത പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ആരോഗ്യമന്ത്രിയുടെ വസതിക്കും ഓഫീസിനും കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Story Highlights : Media not allowed to enter Kottayam Medical College accident site

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top