ഫോനി ഒഡീഷ തീരത്തേക്ക് അടുക്കുന്നു…

ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് അടുക്കുന്നു. മണിക്കൂറില്‍ 200 കി.മീ. വരെ വേഗതയില്‍ ആഞ്ഞടിച്ചേക്കാവുന്ന ഫോനി ഒഡീഷയിലെ 11 ജില്ലകളില്‍ കനത്തനാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
ഇതിനെത്തുടര്‍ന്ന് ഭുവനേശ്വര്‍, കൊല്‍ക്കത്ത എന്നീ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ റദ്ദാക്കി. ഒഡീഷയ്ക്ക് പുറമേ പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലെ തീരമേഖലകളെയും ഫോനി ബാധിച്ചേക്കാം.
മുന്നറിയിപ്പിനെ തുടര്‍ന്ന് തീരദേശ മേഘലയില്‍ താമസിക്കുന്ന ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. എട്ടുലക്ഷം പേരെ ഒഴിപ്പിക്കാനാണ് തീരുമാനിച്ചിരുന്നെങ്കിലും 11 ലക്ഷത്തിലധികം പേരെ തീരമേഖലകളില്‍ നിന്ന് ഒഴിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ അറിവ്. ഫോനി മുന്നറിയിപ്പിനെത്തുടര്‍ന്ന് നൂറിലധികം ട്രെയിനുകളും റദ്ദു ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here