Advertisement

കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ സഹ ഉടമയായ നെസ് വാഡിയക്ക് രണ്ട് വര്‍ഷം തടവ്; വിശദീകരണം ആവശ്യപ്പെട്ട് ബി.സി.സി.ഐ

May 3, 2019
0 minutes Read

സഹ ഉടമയെ രണ്ട് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചതിനു പിന്നാലെ കിംഗ്സ് ഇലവന്‍ പഞ്ചാബിനോട് വിശദീകരണം ആവശ്യപ്പെട്ട് ബി.സി.സി.ഐ.

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉടമകളില്‍ ഒരാളായ നെസ് വാഡിയ കഞ്ചാവ് കൈവശം വെച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ജപ്പാനില്‍ നിന്ന് അറസ്റ്റിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് വര്‍ഷം വാഡിയയെ തടവിനു വിധിച്ചു. കിംഗ്സ് ഇലവന്‍ പഞ്ചാബ് ഫ്രാഞ്ചൈസിക്ക് കത്ത് അയച്ചുകൊണ്ടാണ് ബി.സി.സി.ഐ വിശദീകരണം ആവശ്യപ്പെട്ടത്.

എന്നാല്‍ ഇതിന്മേല്‍ നടപടി എടുക്കണമെങ്കില്‍  കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ വിശദീകരണം ലഭിച്ച ശേഷം മാത്രമേ ഉള്ളൂ എന്ന് ബിസിസിഐ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top