സാവി ബൂട്ടഴിക്കുന്നു; പരിശീലകനായി തിരികെയെത്തുമെന്ന് താരം

മുൻ സ്പെയിൻ-ബാഴ്സലോണ ഇതിഹാസം സാവി ഹെർണാണ്ടസ് കാല്പന്തു കളി അവസാനിക്കുന്നു. നിലവിൽ ഖത്തറിലെ അൽ സാദിന് കളിക്കുന്ന സാവി അവരെ ദേശീയ ലീഗ് ജേതാക്കളാക്കി ഏഷ്യൻ ലീഗിൽ എത്തിച്ചിട്ടാണ് വിടപറയുന്നത്.
2014ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച സാവി തൊട്ടടുത്ത വർഷം ബാഴ്സലോണയിൽ നിന്നും വിട്ടിരുന്നു. അതിനു ശേഷം ഖത്തർ ക്ലബ് അൽ സാദിനു വേണ്ടിയാണ് സാവി കളിച്ചു കൊണ്ടിരുന്നത്. “2018-19 ഒരു കളിക്കാരനായുള്ള എൻ്റെ അവസാന സീസണാവും. ഭാവിയിൽ ഒരു പക്ഷേ, ഒരു പരിശീലകനായി ഞാൻ തിരിച്ചെത്തിയേക്കാം.”- 39കാരനായ സാവി പറഞ്ഞു.
ഇനിയസ്റ്റക്കൊപ്പം 2010 ലോകകപ്പ് നേടിയ സ്പാനിഷ് ടീമിൻ്റെ എഞ്ചിൻ റൂമായിരുന്ന സാവി 2008, 2012 യൂറോ കപ്പ് ജേതാവ് കൂടിയാണ്. സ്പാനിഷ് ക്ലബ് ബാഴ്സലോനയ്ക്കു വേണ്ടി 767 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ സാവി ക്ലബിനൊപ്പം 25 കിരീട വിജയങ്ങളിൽ പങ്കാളിയായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here