കോപ്പ ഡെല്‍ റേ കപ്പില്‍ മുത്തമിട്ട് ബാഴ്‌സലോണ; സീസണില്‍ ബാഴ്‌സയോട് റയലിന്റെ മൂന്നാം തോല്‍വി

കാല്‍പ്പന്ത് ആരാധകര്‍ കാത്തിരുന്നു കോപ്പ ഡെല്‍ റേ, എല്‍ ക്ലാസിക്കോ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ വീഴ്ത്തി എഫ്‌സി ബാഴ്‌സലോണ കീരിടം ചൂടി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ ബാഴ്‌സയുടെ മുമ്പില്‍ പരാജയം സമ്മതിച്ചത്. ബാഴ്‌സലോണക്ക് 32-ാമത്തെ കോപ്പ ഡെല്‍ റേ കിരീടമാണ് സ്വന്തമാകുന്നത്. സെമി ഫൈനലില്‍ കരുത്തരായ അത്ലറ്റികോ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് ബാഴ്സ അവസാന അങ്കത്തിന് എത്തിയത്. റയല്‍ സോസിഡാഡിനെ മറികടന്നായിരുന്നു റയലിന്റെ ഫൈനല്‍ പ്രവേശം. ലാ ലിഗ കിരീടത്തിനായി റയലും ബാഴ്സയും ഒപ്പത്തിനൊപ്പമുള്ള മുന്നേറുന്നതിനിടെയായിരുന്നു കോപ്പ ഡെല്‍ റേ എല്‍ ക്ലാസിക്കോ എന്ന് വിളിച്ച ഫൈനല്‍ മത്സരം. പക്ഷേ തുല്ല്യശക്തികള്‍ ഏറ്റുമുട്ടിയ മത്സരം ഒരു ഗോളിന്റെ ബലത്തില്‍ ബാഴ്‌സലോണ സ്വന്തമാക്കുകയായിരുന്നു. ഈ സീസണില്‍ മൂന്നാം തവണയാണ് ബാഴ്‌സയോട് റയല്‍ പരാജയപ്പെടുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് റയല്‍ പുറത്തായതോടെ പ്രതിരോധത്തിലായ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിക്ക് ഏറെ നിര്‍ണാകമായിരുന്നു കോപ്പ ഡെല്‍ റേ കപ്പ് ഫൈനല്‍.
മത്സരം തുടങ്ങിയത് മുതല്‍ ബാഴ്‌സയുടെ ആധിപത്യമായിരുന്നു. 28-ാം മിനിറ്റിലായിരുന്നു റയല്‍ താരങ്ങളെ ഞെട്ടിച്ച ഗോള്‍. സ്പാനിഷ് കൗമാരതാരം ലമീന്‍ യമാലിന്റെ പാസില്‍ ബോക്‌സിന് തൊട്ടുവെളിയില്‍ നിന്ന് പെഡ്‌റിയുടെ പവര്‍ഫുള്‍ ഷോട്ട് റയല്‍ വലയിലേക്ക് തുളച്ചുകയറുകയായിരുന്നു. ഒരുഗോള്‍ ലീഡില്‍ ആദ്യ പകുതി പിരിഞ്ഞു. രണ്ടാംപകുതിയില്‍ ഗോള്‍ മടക്കാന്‍ ലക്ഷ്യമിട്ട് എംബാപെ കളത്തിലിറങ്ങി. കാര്‍ലോ ആഞ്ചലോട്ടിയുടെ പ്രതീക്ഷകള്‍ വെറുതെയായില്ല. റയലിന്റെ അതിവേഗ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 69-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് സുന്ദരമായി വലയിലെത്തിച്ച് റയല്‍ സമനില പിടിച്ചു. സ്‌കോര്‍ 1-1.
ഗ്യാലറിയിലെ ആരവത്തിനൊപ്പം മത്സരത്തിലേക്ക് തിരികെയെത്തിയ റയല്‍ മാഡ്രിഡ് എട്ടുമിനിറ്റ് പിന്നിടും മുമ്പെ തന്നെ ലീഡും നേടി. കോര്‍ണറില്‍ നിന്ന് ഉയര്‍ന്നെത്തിയ പന്ത് കൃത്യമാര്‍ ഹെഡ്ഡില്‍ ഗോളാക്കി മാറ്റുകയായിരുന്നു. സ്‌കോര്‍ 2-1. ഗ്യാലറിയിലെ ആരവത്തിനൊപ്പം മത്സരത്തിലേക്ക് തിരികെയെത്തിയ റയല്‍ മാഡ്രിഡ് എട്ടുമിനിറ്റ് പിന്നിടും മുമ്പെ തന്നെ ലീഡും നേടി. കോര്‍ണറില്‍ നിന്ന് ഉയര്‍ന്നെത്തിയ പന്ത് കൃത്യമാര്‍ ഹെഡ്ഡില്‍ ഗോളാക്കി മാറ്റുകയായിരുന്നു. സ്‌കോര്‍ 2-1. എന്നാല്‍ സന്തോഷം അധികസമയത്തേക്ക് നീണ്ടില്ല. 84-ാം മിനിറ്റില്‍ ലാമിന്‍ യമാല്‍ നല്‍കിയ പാസില്‍ ഫെറാന്‍ ടോറസിലൂടെ ബാഴ്‌സ സമനില പിടിച്ചു. അധികസമയത്തേക്ക് നീണ്ട മത്സരത്തില്‍ 116-ാം മിനിറ്റില്‍ കൗണ്ടെയിലൂടെയായിരുന്നു ബാഴ്‌സയുടെ കീരീടമുറപ്പിച്ച ഗോള്‍ വന്നത്. സ്‌കോര്‍ 3-2.
Story Highlights: Barcelona defeats Real Madrid, in Copa del Rey final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here