തൊടുപുഴയിൽ പതിനാലുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനം

തൊടുപുഴയിൽ പതിനാലുകാരന് ക്രൂരമർദ്ദനം. അമ്മയുടെ സുഹൃത്താണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. കുട്ടിയുടെ വയറിൽ ശസ്ത്രക്രിയ നടന്ന ഭാഗത്ത് ഇയാൾ ഇടിച്ചു. ഫ്രിഡ്ജിന്റെ ഇടയിൽവെച്ച് ഇടിച്ച് പരിക്കേൽപ്പിച്ചിട്ടുമുണ്ട്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ മർദ്ദിച്ച തൊടുപുഴ പട്ടയം കവല സ്വദേശി ജയേഷിനെ അറസ്റ്റ് ചെയ്തു.
തൊടുപുഴയിൽ ഏഴ് വയസുകാരൻ അമ്മയുടെ സുഹൃത്തിന്റെ മർദ്ദനമേറ്റ് മരിച്ചത് ഏറെ ചർച്ചയായിരുന്നു. കുട്ടി മരിച്ച് ഒരു മാസം തികയുന്നതിന് മുൻപാണ് തൊടുപുഴയിൽ നിന്നും മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ഏഴ് വയസുകാരൻ കൊടിയ പീഡനമായിരുന്നു അമ്മയുടെ സുഹൃത്തിൽ നിന്നും നേരിട്ടത്. അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച കുട്ടി ദിവസങ്ങളോളം വെന്റിലേറ്ററിൽ കിടന്നിരുന്നു. കഴിഞ്ഞ മാസം ആറിനാണ് ഏഴു സയസുകാരൻ മരിച്ചത്. കുട്ടികൾക്കെതിരെ അതിക്രമങ്ങൾ തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള സംഭവങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here