Advertisement

‘എത്ര പേർ പിന്തുണയ്ക്കുന്നു എന്നറിയാൻ പോൾ വരെ, ഫസൽ ഗഫൂറിന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ രണ്ട് ദിവസം കൊണ്ട് നിറഞ്ഞത്‌

May 4, 2019
1 minute Read

എംഇഎസ് കോളെജിൽ മുഖം മറച്ചുള്ള വസ്ത്ര ധാരണം നിരോധിച്ചുള്ള സർക്കുലർ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്. കൃത്യമായി പറഞ്ഞാൽ മെയ് 2 രാത്രി 11.11 ന്. രണ്ട് ദിവസം കൊണ്ട് നിരവധി പോസ്റ്റുകളാണ് ഈ പേജിൽ നിറഞ്ഞത്. ഫസൽ ഗഫൂർ ഇതുവരെ ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങിയിട്ടില്ല. സർക്കുലർ പുറത്തിറക്കിയതിന് പിന്നാലെ കരുതിക്കൂട്ടിയുള്ള കരിവാരിത്തേക്കലാണ് ഗഫൂറിനെതിരെ നടക്കുന്നത്. സംഭവത്തിൽ നടക്കാവ് പൊലീസിൽ ഫസൽ ഗഫൂർ പരാതി നൽകിയിട്ടുണ്ട്. ഗൾഫിൽ നിന്നും എത്തിയ വധഭീഷണി ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഇന്നലെ രാത്രിയാണ് ഗഫൂർ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ സമീപിച്ചത്. പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഫസൽ ഗഫൂറിന്റെ ചിത്രം പോസ്റ്റു ചെയ്തുകൊണ്ടാണ് വ്യാജൻ ഫേസ്ബുക്ക് അക്കൗണ്ടിന് തുടക്കമിട്ടത്. അതിന് താഴെ ‘നിങ്ങൾ ഇസ്ലാമിനെ ചവിട്ടി താഴ്ത്തുകയാണോ’ എന്നു ചോദിച്ച് കമന്റ് വന്നിട്ടുണ്ട്. അതിന് പിന്നാലെ ഇന്നലെ വൈകീട്ട് ‘എന്റെ വിധി എന്റെ തീരുമാനങ്ങളാണ്, എന്റെ വിധിയെ തടുക്കാൻ ആരും ഇങ്ങോട്ട് കയറി വരേണ്ടതില്ല’ എന്ന് കുറിച്ചുകൊണ്ടുള്ള ഒരു പോസ്റ്റിട്ടു. മൂവായിരത്തിലധികം പേർ ആ പോസ്റ്റ് ലൈക്കു ചെയ്യുകയും രണ്ടായിരത്തിലധികം പേർ അത് ഷെയർ ചെയ്യുകയും ചെയ്തു.

ഇന്നലെ വൈകീട്ട് 6.51 ന് പിന്നാലെ 8.54 ന് മറ്റൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ‘എന്റെ തീരുമാനങ്ങൾ എനിക്ക് ശരിയാണന്നു തോന്നുന്ന കാലത്തോളം കുറ്റം പറയുന്ന നാവുകൾക്ക് മുന്നിൽ ഞാൻ എന്റെ കാതുകൾ കൊട്ടിയടക്കുക തന്നെ ചെയ്യും’ എന്നായിരുന്നു ആ പോസ്റ്റിൽ പറഞ്ഞത്. ആ പോസ്റ്റും മൂവായിരത്തിലധികം പേർ ലൈക്ക് ചെയ്തിട്ടുണ്ട്. ഒറ്റ ദിവസം ഇത്തരത്തിൽ തുടർച്ചയായി പത്തിലധികം പോസ്റ്റുകളാണ് ഈ പേജിൽ പ്രത്യക്ഷപ്പെട്ടത്. എത്ര പേർ പിന്തുണയ്ക്കുന്നുവെന്ന് അറിയാൻ ഒരു പോളും വ്യാജൻ നടത്തി. ഇരുപതിനായിരത്തിലധികം പേർ ഇതിൽ വോട്ടു ചെയ്തു എന്നതാണ് ഒരു വസ്തുത. 760 ഓളം പേർ ഇത് ലൈക്കു ചെയ്യുകയും ചെയ്തിട്ടുണ്ട്.




ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top