Advertisement

പാലാരിവട്ടം മേല്‍പാലത്തില്‍ അറ്റകുറ്റപണിയല്ല പുനസ്ഥാപനമാണ് നടക്കുന്നത് : മന്ത്രി ജി സുധാകരൻ

May 4, 2019
0 minutes Read

പാലാരിവട്ടം മേൽപാലത്തിൽ അറ്റകുറ്റപണിയല്ല പുനസ്ഥാപനമാണ് നടക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. പാലത്തിന്റെ നിർമാണത്തിലും പദ്ധതി മേൽനോട്ടത്തിലും വൻ വീഴച്ചയാണ് സംഭവിച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പാലാരിവട്ടം മേൽപ്പാലം സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ബലക്ഷയത്തെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് പാലാരിവട്ടം മേൽപാലം പുനരുദ്ധാരണ പ്രവർത്തികൾക്കായി അടച്ചത്. ഗതാഗതത്തിനായി തുറന്നു കൊടുത്ത് വെറും രണ്ടര വർഷം പിന്നിടുമ്പോഴാണ് പാലം തകരാരിലാണെന്ന് കണ്ടെത്തിയത്. നേരിയ അറ്റകുറ്റപ്പണികളല്ല പാലം പുനസ്ഥാപനമാണ് നടക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ.

നിർമാണത്തിന് മേൽനോട്ടം വഹിച്ച പൊതുമേഖലാ സ്ഥാപനമായ റോഡ്‌സ് അൻഡ് ബ്രിഡ്ജസ ഡെവലെപ്‌മെന്റ് കോർപറേഷനാണ് വീഴ്ചയുടെ പ്രധാന ഉത്തരവാദിത്തം. രൂപരേഖയുടെ മേൽ നോട്ടം നിർവഹിച്ച കിറ്റ്‌കോയും വീഴ്ച വരുത്തി.

നിർമാണത്തിലെ വ്യാപക അഴിമതിയാണ് തകരാറിന് കാരണമെന്ന് വ്യക്തമായതിനാൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തതായും മന്ത്രി പറഞ്ഞു. 47 കോടി രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക .ഇതിൽ 34 കോടി രൂപ നിർമാണ കരാർ ഏറ്റെടുത്ത ആർഡിഎസ് പ്രൊജക്ട്‌സ് എന്ന കമ്പനിക്ക് ഇതിനകം നൽകിക്കഴിഞ്ഞു. അതേസമയം പാലം അടച്ചതോടെ ഇപ്പള്ളി വൈറ്റില പാതയിൽ ഗാതഗതക്കുരുക്ക് രൂക്ഷമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top