കള്ളവോട്ട് ചെയ്ത പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കണമെന്ന മീണയുടെ ശുപാർശ തള്ളി

കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കണമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ ശുപാർശ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ഇത്തരം ശുപാർശകൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പരിധിയിൽ വരുന്നതല്ലെന്ന് കണ്ടെത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
Read Also; പിലാത്തറയിലെ കള്ളവോട്ട്; മൂന്ന് സ്ത്രീകൾക്കെതിരെ കേസ്
ശുപാർശയിൽ പഞ്ചായത്തംഗത്തെ അയോഗ്യയാക്കാനാകില്ലെന്നും കോടതിയാണ് ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കോടതി ശിക്ഷിക്കാതെ അംഗത്തെ അയോഗ്യയാക്കാൻ കഴിയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. പിലാത്തറയിലെ ബൂത്തിൽ ചെറുതാഴം പഞ്ചായത്തംഗം സലീന കള്ളവോട്ട് നടത്തിയതായി തെളിഞ്ഞതിനെ തുടർന്നാണ് നടപടിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ശുപാർശ ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here