Advertisement

എരഞ്ഞോളി മൂസ മാപ്പിളപ്പാട്ട് ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു: മുഖ്യമന്ത്രി

May 6, 2019
1 minute Read

ഗായകൻ എരഞ്ഞോളി മൂസയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മാപ്പിളപ്പാട്ട് ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഗായകനായിരുന്നു എരഞ്ഞോളി മൂസയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഗൾഫ് നാടുകളിൽ അവതരിപ്പിച്ച സ്റ്റേജ് പരിപാടികളിലൂടെ മാപ്പിളപ്പാട്ടിന്റെ പെരുമ ഇന്ത്യയ്ക്കു പുറത്തും എത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. വളരെ എളിയ നിലയിൽ നിന്ന് സ്വപ്രയത്‌നം കൊണ്ട് സംഗീത രംഗത്ത് ഉയർന്നുവന്ന കലാകാരനായിരുന്നു മൂസ.

Read Also : പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ അന്തരിച്ചു

സംഗീതലോകത്തേക്ക് സാധാരണക്കാരിൽ സാധരണക്കാരെ വരെ ആനയിക്കുന്ന ഒരു സംസ്‌ക്കാരം അദ്ദേഹം മുന്നോട്ടുവച്ചു. മാപ്പിളപ്പാട്ട് കലയെ ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിന് അദ്ദേഹം വലിയ സംഭാവനകൾ നൽകിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top